ഇടത് നേതാവും അങ്കമാലി മുന്‍ എംഎല്‍എയുമായ ജോസ് തെറ്റയിലിന്റെ അശ്ലീല വീഡിയൊയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹന്നാനെന്ന് ഇരയായ യുവതിയുടെ പരാതി. ഇക്കാര്യം പുറത്ത് വിടാതിരിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തുവെന്ന് കാണിച്ച് യുവതി തൃക്കാക്കര പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ചാലക്കുടി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് പരാതിക്കാരിയായി യുവതി.
വീഡിയൊ പുറത്ത് വിട്ടത് സോളാര്‍ ആരോപണത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനായിരുന്നുവെന്നും അവര്‍ പരാതിയില്‍ പറയുന്നു.ആറ് ദിവസം മുമ്പാണ് പരാതി നല്‍കിയിരുന്നത്. ഇതുവരെയും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഇത് പുറത്ത് പറയുന്നത്. തനിക്ക് ബെന്നി ബെഹന്നാന്റെ ഭീഷണിയുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറയുന്നു
ബെന്നി ബെഹന്നാന്‍ താന്‍ എടുത്ത വച്ചിരുന്ന സ്വകാര്യ ദൃശ്യങ്ങള്‍ വാങ്ങി രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. യുഡിഎഫ് നേതാക്കള്‍ക്കെതിരായ സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു ഇത്. ബെന്നി ബെഹന്നാനാണ് അശ്ലീല വീഡിയൊ പുറത്ത് വിട്ടതിന് പിന്നിലെന്നത് പുറത്ത് പറഞ്ഞാല്‍ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. നോമിനേഷന്‍ കൊടുത്തതിന് പിറകെയായിരുന്നു ഭീഷണിപ്പെടുത്തലെന്നും യുവതി പറയുന്നു. നിങ്ങളുടെ വീഡിയൊ ഞങ്ങളുടെ കയ്യിലുണ്ട് എന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്നും അവര്‍ പറയുന്നു.
ഭീഷണിപ്പെടുത്തുന്നതിന് വേണ്ടിയാണ് തന്റെ വീഡിയൊ അവര്‍ സൂക്ഷിച്ചത്. പലവട്ടം ചോദിച്ചിട്ടും അത് തിരിച്ചു തന്നില്ലെന്നും യുവതി പറഞ്ഞു. ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബെന്നി ബെഹന്നാന് കനത്ത തിരിച്ചടിയാകും യുവതിയുടെ വെളിപ്പെടുത്തലെന്നാണ് വിലയിരുത്തല്‍. പരാതിക്കാരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായതിനാല്‍ വിഷയം മണ്ഡലത്തില്‍ വലിയ ചര്‍ച്ചയാകും
ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരായ അശ്ലീല വീഡിയോപുറത്ത് വന്നതിന് പിറകില്‍ പ്രവര്‍ത്തിച്ചത് ബെന്നി ബെഹന്നാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എന്ന് യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു,ഇത് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണവും വാര്‍ത്തയും ചില മാധ്യമങ്ങള്‍ പുറത്ത് വിടുകയും ചെയ്തു.
ജോസ് തെറ്റയിലിനെതിരായ ലൈംഗിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബലാല്‍സംഗത്തിന് തെളിവില്ല. ആരോപണങ്ങള്‍ വിശ്വാസയോഗ്യവുമല്ല. എല്ലാക്കാര്യത്തിലും യുവതിയുടെ സമ്മതം പ്രകടമാണ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന 354ാം വകുപ്പും ചുമത്തുക പ്രായോഗികമല്ല. പരാതിക്കാരിയോട് ജോസ് തെറ്റയില്‍ അപമര്യാദയായി പെരുമാറിയതിന് തെളിവില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല. യുവതിയുടെ എതിര്‍പ്പും പ്രകടമല്ല. എന്തുകൊണ്ട് പരാതികൊടുക്കാന്‍ മാസങ്ങള്‍ വൈകി തുടങ്ങിയ വാദങ്ങള്‍ നിരത്തിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. തെറ്റയിലിനെ പ്രതിയാക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചുവെന്നും കോടതി വിമര്‍ശിച്ചിരുന്നു.
വനിതാ സ്ഥാനാര്‍ത്ഥി കൂടിയായ ഇരയുടെ വെളിപ്പെടുത്തല്‍ ചാലക്കുടി മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാകുന്നത് എല്‍ഡിഎഫിനും, യുഡിഎഫിനും ഒരു പോലെ തിരിച്ചടിയാകും. മകനെ വിവാഹം കഴിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇടത് എംഎല്‍എയായിരുന്ന ജോസ് തെറ്റയില്‍ പീഡിപ്പിച്ചുവെന്ന ആക്ഷേപവും പരാതിക്കാരി അന്ന് ഉയര്‍ത്തിയിരുന്നു. വീഡിയൊവില്‍ ഉള്ളത് ജോസ് തെറ്റയിലാണെന്നും വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ബെന്നി ബെഹന്നാനും, ഇടത് മുന്നണിയ്ക്കും എതിരെ വിഷയം ഉയര്‍ത്തി കൊണ്ടു വരാനായിരിക്കും ബിജെപി ശ്രമിക്കുക. രാഷ്ട്രീയ സത്യസന്ധതയും ധാര്‍മ്മിക ബോധവും ഇല്ലാത്ത സ്ഥാനാര്‍ത്ഥികളാണ് സ്ത്രീ ശാക്തീകരണം നവോത്ഥാനം തുടങ്ങിയ പ്രയോഗങ്ങളുമായി രംഗത്ത് വരുന്നതെന്ന ആക്ഷേപം ബിജെപി മണ്ഡലത്തില്‍ ഉയര്‍ത്തും
Discussion about this post