ശബരിമലയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . തെരഞ്ഞെടുപ്പ് ചട്ടം എല്ലാവര്ക്കും ബാധകമാണ് , കേരളത്തില്‍ പറയാതെ മംഗലാപുരത്ത് പോയി ശബരിമലയുടെയും അയ്യപ്പന്റെയും പേര് പറഞ്ഞ് കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നത് മാന്യതയല്ല . പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോള്‍ മാന്യത കാണിക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും പിണറായി പറഞ്ഞു . കൊല്ലത്ത് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംക്കോടതിയാണ് ശബരിമലയുമായി ബന്ധപ്പെട്ട വിധി പ്രസ്താവിച്ചത് . സുപ്രീംക്കോടതി വിധിയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത് . നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ്.സുപ്രീംക്കോടതി വിധി പ്രസ്താവിച്ചാല്‍ അത് നടപ്പാക്കുന്നതാണ് ജനാധിപത്യമര്യാദ . അതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത് .
ശബരിമലയെ കലാപഭൂമിയാക്കുക എന്നതായിരുന്നു ബിജെപിയുടെ ഉദ്ദേശം . അതിനായി നരേന്ദ്രമോദിയുടെ അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്നു . ശബരിമലയില്‍ 144 പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടത് മോദി സര്‍ക്കാര്‍ ആണെന്നും പിണറായി ആരോപിച്ചു.
വിശ്വാസികളെ ആക്രമിക്കാന്‍ ക്രിമിനല്‍ പടയെ അയക്കുകയാണ് സംഘപരിവാര്‍ ചെയ്തത്. മോദിയുടെ അടക്കം അനുഗ്രഹാശ്ശിസുകളോടെയാണ് അത് ചെയ്തത്. ശബരിമലയിലെ തിരുസന്നിധിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു. ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചു. അക്രമികളെ നിയന്ത്രിക്കാനും നിലയ്ക്ക് നിര്‍ത്താനും പൊലീസിന് കഴിഞ്ഞു. അതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
തെരഞ്ഞെടുപ്പില്‍ ബിജെപി-യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും പിണറായി ആരോപിക്കുന്നു . ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ഇവിടെ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെപിയിലേക്ക് പോകില്ല എന്നായിരുന്നു. എന്തൊരു ഗതികേടാണിത്. രാഹുല്‍ഗാന്ധിയുടെ ഘടാഗഡിയന്‍ അനുയായിയാണ്. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും വെച്ചാണല്ലോ ആളുകള്‍ വിലയിരുത്തുന്നത്. ആളുകള്‍ ശരിയായ വിധികര്‍ത്താക്കളാണ്. അതുകൊണ്ട് നമ്മള് വോട്ടുരേഖപ്പെടുത്തുമ്പോള്‍ നല്ല ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post