ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ. എസ്. രാധാകൃഷ്ണനായി വോട്ടഭ്യര്‍ത്ഥിച്ച് കുടുംബം. സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ശ്രീകുമാരിയും മകള്‍ അശ്വതിയും മറ്റ് കുടുംബാംഗങ്ങളും ഒരുമിച്ചാണ് പ്രചാരണത്തിന് ഇറങ്ങിയത്.
കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ ചെറിയഴീക്കലില്‍ എത്തിയ കുടുംബത്തെ വോട്ടര്‍മാരും ഹൃദയ പൂര്‍വ്വം വരവേറ്റു.
അതേസമയം റോഡ് ഷോയുടെ തിരക്കിലായിരുന്നു ഇന്ന് കെ.എസ് രാധാകൃഷ്ണന്. മണ്ഡലത്തിലെ പലയിടത്തും വലിയ ആള്‍ക്കൂട്ടം കാത്ത് നില്ക്കുന്നതിനാല് ചിലയിടത്ത് ഇറങ്ങി വോട്ടഭ്യര്ത്ഥിക്കാതെ വഴിയില്ല എന്ന അവസ്ഥയിലായി സ്ഥാനാര്‍ത്ഥി. ഇതോടെ സമയക്രമവും തെറ്റി.
മണ്ഡലത്തിലുടനീളം ഇന്ന് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മകളും അമ്മയും എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി സ്ത്രീകളും കുട്ടികളും പങ്കെടുത്തു.
നാളെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ മണ്ഡലത്തില്‍ പ്രചരണത്തിന് എത്തുന്നുണ്ട്. കായംകുളത്ത് രാവിലെ പതിനൊന്ന് മണിയ്ക്കാണ് പരിപാടി.
Discussion about this post