തിരുവനന്തപുരം : ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനു നേരെ സിപിഎമ്മിന്റെ കൈയ്യേറ്റ ശ്രമം.
വർക്കല മണ്ഡലത്തിൽ പള്ളിക്കലിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ സിപിഎമ്മുകാർ വഴിയിൽ തടഞ്ഞു സംഘർഷം സൃഷ്ടിക്കുകയായിരുന്നു.
പ്രകോപനപരമായ നീക്കങ്ങളാണ് ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ സിപിഎം സ്വീകരിക്കുന്നത്.രണ്ട് ദിവസം മുൻപ് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഓഫീസിനു നേരെ സിപിഎം അക്രമം അഴിച്ചുവിട്ടിരുന്നു.
പത്തനംതിട്ടയിൽ കെ സുരേന്ദ്രന്റെ പ്രചാരണത്തിനിടെ ശബരിമല വിഷയം പരാമർശിക്കരുതെന്ന് ആവശ്യപ്പെട്ടും സിപിഎം സംഘർഷം സൃഷ്ടിച്ചിരുന്നു.
Discussion about this post