വര്‍ഗീയ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ബി.ജി.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.വിവാദ പ്രസംഗത്തിനാണ് കേസെടുത്തത്. ആറ്റിങ്ങലില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് വിവാദ പരാമര്‍ശമുള്ളത്.
സിപിഎം നേതാവ് വി.ശിവന്‍കുട്ടിയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്.
‘ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍, രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്‌ലാമാണെങ്കില്‍ ചില അടയാളമൊക്കെയുണ്ടല്ലോ. ഡ്രസ് എല്ലാം മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റുകയുള്ളു.’- എന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.
‘ബാലാക്കോട്ട് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാന്‍ വസ്ത്രം മാറ്റിനോക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ഒരു ക്രിമിനല്‍ അഭിഭാഷകനാണ്. കൊല്ലപ്പെടുന്നവരെ തിരിച്ചറിയുന്നതെങ്ങിനെയാണെന്ന് എനിക്കറിയാം.” ശ്രീധരന്‍ പിള്ള വിശദീകരിക്കുന്നു.
Discussion about this post