കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ അമേത്തിയില്‍ സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കേരളത്തിലെ സ്ത്രീകളോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനത്തെയും അവര്‍ക്ക് കുട പിടിക്കുന്ന കേന്ദ്ര നേതൃത്വത്തെയും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുകയാണ് തന്റെ ലക്ഷ്യമെന്നും സരിതാ എസ് നായര്‍ മുന്‍പ് തന്നെ പറഞ്ഞിരുന്നു . ഇപ്പോള്‍ അമേത്തിയില്‍ മത്സരിക്കാനുള്ളതിന് പിന്നിലും ഇത് തന്നെയാകാം കാരണമെന്നാണ് സൂചന.
വയനാടും , എറണാകുളത്തും മത്സരിക്കാന്‍ സരിത എസ് നായര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു.എന്നാല്‍ സോളാര്‍ വിവാദമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ സരിതയുടെ ശിക്ഷ റദ്ദ് ചെയ്തട്ടില്ല എന്നത് ചൂണ്ടിക്കാട്ടി പത്രികകള്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സരിതയുടെ മറ്റൊരു നീക്കം.
Discussion about this post