കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച പ്രിയങ്ക ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു.കോണ്‍ഗ്രസ് ശരിക്കും തന്നെ അപമാനിച്ചെന്നും അവഹേളനം സഹിക്കാനാവുന്നതല്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.കോണ്‍ഗ്രസ് സ്വീകരിക്കുന്നത് സ്ത്രീ വിരുദ്ധ നിലപാടാണെന്ന് പ്രിയങ്ക പറഞ്ഞു.ശിവസേന സ്ത്രീകളെയും കുട്ടികളെയും അംഗീകരിക്കുന്ന പാര്‍ട്ടിയാണന്ന് പ്രിയങ്ക പറഞ്ഞു.
പാര്‍ട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവെച്ചുള്ള കത്ത് നേതൃത്വത്തിന് കൈമാറിയതിന് ശേഷമായിരുന്നു രാജി പ്രഖ്യാപനം.ട്വിറ്ററില്‍ നിന്നും കോണ്‍ഗ്രസ് വക്താവ് എന്നവിശേഷണം നേരത്തെ ഒഴിവാക്കിയിരുന്നു.തന്നോട് മോശമായി പെരുമാറിയ നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ അതൃപ്തിയറിയിച്ച് പ്രിയങ്ക രംഗത്ത് വന്നിരുന്നു.
പാര്‍ട്ടിക്ക് വേണ്ടി ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതില്‍ കടുത്ത ദു:ഖമുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്നത് സങ്കടകരമാണെന്നും പ്രിയങ്ക ചതുര്‍വേദി കുറിച്ചു.
Discussion about this post