ബാൽഗട്ടൻ ; തലയിലുടെ കമ്പി തുളച്ച് മറുസൈഡിലെത്തിയിട്ടും ബോധം മറയാതെ സംസാരിച്ചുകൊണ്ട് യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയെത്തി.മദ്ധ്യപ്രദേശിലെ ബാൽഗട്ടനിലാണ് സംഭവം.21കാരനായ സഞ്ജയ് എന്നയുവാവാണ് ഗുരുതരമായി പരിക്കേറ്റിട്ടും തളരാതെ നിന്നത്.
നിർമ്മാണ തൊഴിലാളിയായ സഞ്ജയ് കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.കിണറിൽ നിന്നും കയറിൽ പിടിച്ച് മുകളിലേയ്ക്ക് കയറുന്നതിനിടെ കയർ പൊട്ടി താഴേയ്ക്ക് പതിക്കുകയായിരുന്നു.മുപ്പത്തിയഞ്ചടി താഴ്ച്ചയിലേയ്ക്ക് വീണ സഞ്ജയുടെ വലതു നെറ്റി തുളച്ചു കയറിയ കമ്പി ഇടത് നെറ്റിയിലൂടെ പുറത്തേയ്ക്ക് വന്നു.
ഒപ്പമുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിക്കുമ്പോഴും സഞ്ജയിന്റെ ബോധം നശിച്ചിരുന്നില്ല.സംസാരിച്ചുകൊണ്ടാണ് സഞ്ജയ് ആശുപത്രിയിൽ എത്തിയത്.നാഗ്പൂരിലുള്ള പ്രധാന ആശുപത്രിയിലാണ് സഞ്ജയിനെ പ്രവേശിപ്പിച്ചത്. തലയ്ക്കകത്തെ സുപ്രധാന ഞരമ്പുകളിലൊന്നും തട്ടാതെയാണ് കമ്പി തലയിൽ തുളച്ചുകയറിയതെന്നും,അതിനാലാണ് യുവാവിന് ബോധം നശിക്കാതിരുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവ് സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.െ
Discussion about this post