ന്യൂഡൽഹി: കൊടുങ്കാറ്റിൽ മരം കടപുഴകി വീണ് രണ്ട് മരണം. 23 പേർക്ക് പരിക്ക് . ഡൽഹി-എൻസിആറിലാണ് അപകടം . സംഭവത്തിൽ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെയാണ് സംഭവം. 200 ലധികം താമസക്കാർക്ക് വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ട് ചെയ്തു. ഇടിമിന്നലും ശക്തമായ കാറ്റും നഗരത്തിൽ ഗതാഗത തടസ്സത്തിനും വിമാനം വഴിതിരിച്ചുവിടുന്നതിനും കാരണമായി. ഡൽഹിയിലേക്കുള്ള ഒൻപത് വിമാനങ്ങൾ ജയ്പൂരിലേക്ക് തിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. കാഴ്ചക്കുറവും മരങ്ങൾ കടപുഴകി വീണതും കാരണം പലയിടത്തും ഗതാഗതത്തെ ബാധിച്ചു.
രാജ്യതലസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, മേഘാലയ, തെക്ക്-കിഴക്കൻ അരുണാചൽ പ്രദേശ്, തെക്ക്-കിഴക്കൻ അസം, മണിപ്പൂർ, കർണാടക, കേരളം എന്നിവിടങ്ങളിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു .
Discussion about this post