ന്യൂഡൽഹി : ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളിൽ വിറങ്ങലിച്ചു നിൽക്കുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തം നീട്ടി ഇന്ത്യ.കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്.ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനോട് സഹായങ്ങൾ നൽകുന്ന കാര്യം അറിയിച്ചിട്ടുണ്ടെന്നും,സുഷമ ട്വീറ്റ് ചെയ്തു.
ആവശ്യമുണ്ടെങ്കിൽ ഇന്ത്യയിൽ നിന്നും മെഡിക്കൽ സംഘത്തെ അയക്കാനും തയ്യാറാണെനു ഇന്ത്യ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം പള്ളികളിലും,ഹോട്ടലുകളിലുമായി നടന്ന സ്ഫോടനത്തിൽ 200 ലേറെ പേർ കൊല്ലപ്പെട്ടു.500 ലേറെ പേർക്ക് പരിക്കേറ്റു.ഇവരിൽ ഒരു മലയാളി ഉൾപ്പെടെ മൂന്നു പേർ ഇന്ത്യക്കാരാണ്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെ ശക്തമായി അപലപിച്ച് രംഗത്ത് വന്നിരുന്നു.ഇന്ത്യയുടെ എക്കാലത്തെയും സൗഹൃദരാജ്യമായ ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
Discussion about this post