ശബരിമലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടാണെന്ന മുഖ്യമന്ത്രിയുടെ നുണ പൊളിച്ച് വിശ്വാസികള്‍. കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലറിനെ കുറിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നാണ് ആക്ഷേപം.
ശബരിമലയില്‍ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്നും ആവശ്യത്തിന് സുരക്ഷ ഉറപ്പു വരുത്താനുള്ള നടപടി സ്വീകിരിക്കണമെന്നുമായിരുന്നു കേന്ദ്രആഭ്യന്തര വകുപ്പ് കേരളം, തമിഴ്നാട്, കര്‍ണാടക സര്‍ക്കാരിന് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. സുപ്രിം കോടതി വിധിയുടെ മറവില്‍ അവിശ്വസികളായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ കടന്നു കയറാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു ഇത്. എന്നാല്‍ ഈ ഉത്തരവ് മറയാക്കി നല്കിയ സുരക്ഷ, മനീതി സംഘം ഉള്‍പ്പടെ മാവോയിസ്റ്റ് അനുകൂല സംഘങ്ങളെ ശബരിമലയിലേക്ക് കടത്തിവിടാനായി പിണറായി സര്‍ക്കാര്‍ ഉപയോഗിച്ചുവെന്നാണ് ഉയരുന്ന ആരോപണം.
ആരെയാണ് കേന്ദ്രം തടയണമെന്ന് നിര്‍ദ്ദേശം നല്‍കിയത് അവരെ കടത്തിവിടാനാണ് പോലിസിനെ സര്‍ക്കാര്‍ ഉപയോഗിച്ചത്. എന്നിട്ട് വിശ്വാസികളെ ധ്വംസിക്കാന്‍ ഉപയോഗിച്ച പോലിസ് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ് ഏര്‍പ്പെടുത്തി എന്ന് മുഖ്യമന്ത്രി നുണ പറയുകയാണ് എന്നാണ് ആരോപണം.
ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന സര്‍ക്കാര്‍ നിലപാട് കേന്ദ്രത്തിന് ഉള്ളതായി സര്‍ക്കുലറില്‍ പറയുന്നില്ല. ഹിന്ദു വിശ്വാസികളായ യുവതികള്‍ക്ക് പ്രവേശനം ആകാമെന്നാണ് സുപ്രിം കോടതി ഉത്തരവ്. ഇതിന്റെ മറവില്‍ അവിശ്വാസികളായ ഇടത് ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ എത്താനുള്ള സാധ്യത തടയണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലുള്ളത്. എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശത്തിന്റെ കാതല്‍ അവഗണിച്ച് രഹ്ന ഫാത്തിമമാരെയും ബിന്ദുമാരെയും കടത്തി വിടാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് ആരോപണം.
ഭക്തരെ ബാധിക്കുന്ന തരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ എവിടെയാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്?. ഏതെങ്കിലും ക്ഷേത്രത്തില്‍ ഇത്തരത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച സാഹചര്യമുണ്ടോ..? ഇടത് ആക്ടിവിസ്റ്റുകള്‍ എത്തുന്നതിനെതിരെ സുരക്ഷ വേണമെന്ന കേന്ദ്ര സര്‍ക്കുലര്‍, നിരോധനാജ്ഞ പുറപ്പെടുവിച്ച് ആക്ടിവിസ്റ്റുകളെ സഹായിക്കാന്‍ ഉപയോഗിച്ചത് എന്തിനാണ്? തുടങ്ങിയ ചോദ്യങ്ങളാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. ഇതിനൊന്നും കൃത്യമായ മറുപടി പറയാതെ വിയര്‍ക്കുകയാണ് സിപിഎം.
സമാനമായ അവസ്ഥയിലാണ് കോണ്‍ഗ്രസും, നിയമ നടപടികള്‍ തങ്ങള്‍ മാത്രമാണ് പാര്‍ട്ടിയടിസ്ഥാനത്തില്‍ സ്വീകരിച്ചത് എന്നാണ് കോണ്‍ഗ്രസിന്റെ നുണ. സുപ്രിം കോടതിയില്‍ ബിജെപി പുനപരിശോധന നല്‍കിയില്ല എന്ന വാദവും അവര്‍ മുന്നോട്ടുവെക്കുന്നു. എന്നാല്‍ പാര്‍ട്ടി അടിസ്ഥാനത്തില്‍ ആരും സുപ്രിം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയിട്ടില്ല. പ്രയാര്‍ ഗോപാലകൃഷ്ണന് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലല്ല ഹര്‍ജി നല്‍കിയിരിക്കുന്നത്. ബി ഗോപാലകൃഷ്ണന് എന്ന ബിജെപി സംസ്ഥാന നേതാവും, ശബരിമല കര്‍മ്മ സമിതിയും പുന പരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട് താനും. പ്രയാര്‍ ഹര്‍ജി നല്‍കിയത് രാഷ്ട്രീയമായി പരിഗണിക്കുന്നുവെങ്കില്‍ ബി ഗോപാലകൃഷ്ണന്റേത് അങ്ങനെ പരിഗണിക്കാത്തത് എന്ത് എന്നാണ് ബിജെപിക്കാരുടെ തിരിച്ചുള്ള ചോദ്യം.
കോണ്‍ഗ്രസ് സ്റ്റൈലില്‍ കേസും കൊടുത്ത് വീട്ടിലിരിക്കുകയായിരുന്നു ബിജെപി ചെയ്തതെങ്കില്‍ ര്ഹന ഫാത്തിമ സന്നിധാനത്ത് സിനിമാറ്റിക് ഡാന്‍സ് കളിച്ചേനെ എന്നാണ് പി.സി ജോര്‍ജ്ജ് എംഎല്‍എ പരിഹസിച്ചത്
.
ശബരിമലയിലെ യുവതി പ്രവേശനത്തില്‍ രാഹുലിന്റെ നിലപാട് എന്തെന്ന് അദ്ദേഹം പറയാത്തതെന്ത് എന്ന ചോദ്യവും ബിജെപി ഉയര്‍ത്തുന്നു. പിണറായി വിജയനും, സിപിഎമ്മും പറയുന്നത് പോലെ വിശ്വാസികള്‍ക്കൊപ്പം എന്ന് ചുമ്മാ പറയുന്നു എന്നല്ലാതെ കോണ്‍ഗ്രസിന് നിലപാടില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.
ശബരിമല വിഷയം ബിജെപി തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കിയതോടെ മറുപടി പറയാനാവാതെ വിയര്‍ക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും.
Discussion about this post