സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക അതിക്രമ പരാതി മൂന്നംഗസമിതി അന്വേഷിക്കും. വനിതാ ജഡ്ജി ഉൾപ്പെടെ മൂന്നംഗങ്ങളാണ് സമിതിയിലുള്ളത്. ജസ്റ്റീസ് എസ്.എ ബോംബ്ഡെയുടെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം നടക്കുക. സമിതിയിൽ എൻ.വി രമണ, ഇന്ദിരാ ബാനർജി എന്നിവരാണ് മറ്റംഗങ്ങൾ. രഞ്ജൻ ഗോഗൊയ് വിരമിച്ചതിനു ശേഷം ചീഫ് ജസ്റ്റീസ് പദവിയിലേക്ക് എത്തുന്നയാളാണ് ബോബ്ഡേ. സീനിയോറിറ്റിയിൽ മൂന്നാമത്തെ ജഡ്ജാണ് എൻ.വി രമണ.
പരാതിയിൽ തുടർ നടപടികൾ കൈക്കൊള്ളുന്നതിന് ജസ്റ്റീസ് എസ്.എ ബോബ്ഡേക്കു ചീഫ് ജസ്റ്റീസ് നേരത്തെ നിർദേശം നൽകിയിരുന്നു. വിഷയത്തിൽ കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിന് ജസ്റ്റീസുമാരായ അരുൺ മിശ്ര, ആർ.എഫ് നരിമാൻ, ദീപക് ഗുപ്ത എന്നിവരുടെ മൂന്നംഗ ബെഞ്ചിന് ബോബ്ഡേ രൂപംനൽകുകയും ചെയ്തു.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയെ ലൈംഗിക ആരോപണത്തില്‍ കുടുക്കാന്‍ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് സത്യവാങ്മൂലം നല്കിയ അഭിഭാഷകനോട് നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന് ഉത്സവ് സിങ് ബയന്‍സ് ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ഹാജരാകണമെന്ന് മൂന്നംഗ ബെഞ്ച് നിർദേശിച്ചു.
മുപ്പതിയഞ്ചുകാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റീസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ ആരോപണം.
Discussion about this post