ഹൈദരാബാദ് : കുട്ടികളെ തട്ടിക്കൊണ്ടു പോയി വിൽപ്പന നടത്തുന്ന സംഘം അറസ്റ്റിൽ . ആന്ധ്രാ പ്രദേശിൽ നിന്ന് ഒരു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്നു കുട്ടികളെ സംഘം തട്ടിക്കൊണ്ടു പോയി വിറ്റിരുന്നു .
നാലു സ്ത്രീകൾ ഉൾപ്പെടെ ഏഴുസ്ത്രീകളാണ് അറസ്റ്റിലായത് .സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത് .സംഘത്തലവൻ ഗംഗാധര റെഡ്ഡിയും അറസ്റ്റിലായി .ഇവരിൽ നിന്നും നവജാത ശിശുവിനെയും,രണ്ടും,രണ്ടരയും വയസ്സുള്ള കുട്ടികളെയും രക്ഷപ്പെടുത്തി .
ഹൈദരാബാദ് ,ഗുണ്ടൂർ എന്നീ ഭാഗങ്ങളിൽ നിന്നാണ് മൂന്നു കുട്ടികളെയും തട്ടിക്കൊണ്ടു പോയത് . 2.5 ലക്ഷം മുതൽ 3.10 ലക്ഷം രൂപയ്ക്ക് വരെയാണ് കുട്ടികളെ വിൽപ്പന നടത്തിയത് .
Discussion about this post