Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Football

ഇവാന്റെ പടിയിറക്കം; ഞെട്ടലോടെ ആരാധകർ

by Brave India Desk
Apr 27, 2024, 04:56 pm IST
in Football, Sports
Share on Facebook
Tweet
WhatsAppTelegram

ടീമിന് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കാൻ മഞ്ഞപ്പടയുടെ സ്വന്തം ആശാൻ അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന സത്യം അംഗീകരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സെർബിയക്കാരനായ ഇവാൻ വുകമനോവിച്ചിനെ ബ്ലാസ്റ്റേഴ്സ് ആരാധകർ അത്രത്തോളം നെഞ്ചേറ്റിയിരിന്നു. ഒരുപക്ഷേ, ക്ലബ്ബിന്റെ ചരിത്രത്തിൽ ഇത്രധികം ആഘോഷിക്കപ്പെട്ട മറ്റൊരു പരിശീലകൻ ഉണ്ടാകില്ല. കഴിഞ്ഞ നാല് വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് എന്നാൽ ആരാധകർക്ക് ഇവാൻ ആശാനായിരുന്നു. ടീമിലെ സൂപ്പർ താരങ്ങൾക്ക് പോലുമില്ലാത്ത ജനപ്രീതി. അതായിരുന്നു ഇവാൻ വുകമനോവിച്ചിനെ ഐഎസ്എല്ലിലെ മറ്റ് കോച്ചുകളിൽ നിന്ന് വ്യത്യസ്തനാക്കിയത്.

സെർബിയക്കാരനായ ഇവാൻ 2021ൽ പരിശീലന ചുമതല ഏറ്റെടുക്കുമ്പോൾ മുൻ സീസണുകളിലെ ദുരനുഭവങ്ങൾ കാരണം ബ്ലാസ്റ്റേഴ്‌സിന്റെ ലോയൽ ഫാൻസിന് പോലും വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഓരോ സീസണിലും പരിശീലകരെ മാറ്റി മാറ്റി പരീക്ഷിക്കുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ ഹോബി തന്നെയായിരുന്നു ഇതിന് പ്രധാന കാരണം. പുതിയ കോച്ചിൽ നിന്ന് ആദ്യ സീസണിൽ ആരും അത്ഭുതങ്ങൾ പ്രതീക്ഷിച്ചില്ലെന്ന് ചുരുക്കം. പോരാത്തതിന് കോവിഡ് കാലത്തെ ഗോവയിലെ അടച്ചിട്ട മൈതാനങ്ങളിലെ പോരാട്ടങ്ങളും ഐഎസ്എല്ലിന്റെ അവശേഷിച്ച ആവേശവും തല്ലിക്കെടുത്തി.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

എന്നാൽ, ആദ്യ സീസണിൽ തന്നെ എല്ലാവരെയും ഞെട്ടിക്കുന്ന കോച്ചിംഗ് മികവാണ് പഴയ യൂഗോസ്ലാവിയയുടെ സമ്പന്ന ഫുട്ബോൾ പാരമ്പര്യം പേറുന്ന ഇവാൻ വുകമനോവിച്ച് പുറത്തെടുത്തത്. ആക്രമണ ഫുട്ബോളിനും പ്രതിരോധത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ശൈലി. മികവേറിയ വിദേശ താരങ്ങൾക്കൊപ്പം ഇന്ത്യൻ താരങ്ങളെ നല്ല രീതിയിൽ സംയോജിപ്പിക്കാൻ അദ്ദേഹത്തിനായി. ഇത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആത്മവീര്യം ഉയർത്തി.

പുതിയ കോച്ചിന്റെ കന്നി ഉദ്യമത്തിൽ ടീം ഐഎസ്എൽ ഫൈനലിൽ എത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ഇവാൻ തരംഗം ആഞ്ഞടിച്ചു. ഗോവയിലെ ഫൈനൽ കാണാൻ ‘കേറി വാടാ മക്കളെ’ എന്ന ആശാന്റെ ആഹ്വാനം ആരാധകർക്ക് ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്.

2021-22 സീസണിന്റെ കലാശപ്പോരിൽ ഹൈദരാബാദ് എഫ്സിയോട് പൊരുതി കളിച്ച കൊമ്പന്മാർ വിജയത്തിന്റെ അരികിൽ നിന്നാണ് കിരീടം കൈവിട്ടത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നി ഐഎസ്എൽ കിരീടമെന്ന സ്വപ്നം പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഹൈദരാബാദ് തട്ടിത്തെറിപ്പിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് എന്ന നിലയിൽ നിർഭാഗ്യം പലപ്പോഴും ഇവാൻ വുകമനോവിച്ചിനെ പിന്തുടർന്നു. റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾക്ക് ഇവാൻ ഇരയായി. ഇടയ്ക്ക് വിചാരങ്ങൾക്ക് പകരം വികാരങ്ങൾക്ക് അടിമപ്പെടുന്ന ഇവാന്റെ സ്വഭാവം അദ്ദേഹത്തെ ഐഎസ്എൽ അധികൃതരുടെ നോട്ടപ്പുള്ളിയായി മാറ്റി. ഏത് പ്രതിസന്ധി ഘട്ടത്തിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കൊപ്പം അടിയുറച്ചു നിന്ന ആശാൻ, ടീമിനായി ജീവൻ വരെ വെടിയാൻ തയ്യാറാകുന്ന ആരാധകരുടെ പ്രതീക്ഷകൾ മാനിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.

2022-23 സീസണിന്റെ പ്ലേ ഓഫിലാണ് ബംഗളൂരു എഫ്സിയോട് ബ്ലാസ്റ്റേഴ്‌സ് തോൽക്കുന്നത്. സുനിൽ ചേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ച് ഇവാൻ വുകമനോവിച്ചിന്റെ നേതൃത്വത്തിൽ മത്സരം പൂർത്തിയാക്കാതെ ടീം അംഗങ്ങൾ സ്റ്റേഡിയം വിടുകയായിരുന്നു. റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് വാക്ക് ഔട്ട് നടത്തിയതിന് വൻ പിഴയും 10 മത്സരങ്ങളിൽ വിലക്കുമാണ് ഇവാൻ നേരിട്ടത്.

ഐഎസ്എല്ലിന്റെ ഈ സീസണിലെ തുടക്കത്തിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് വരെ എത്തിയ കൊമ്പന്മാർക്ക് പിന്നീട് അടി തെറ്റുകയായിരുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ മാറി മാറി പരിക്കുകൾ വേട്ടയാടിയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഹോം മത്സരങ്ങളിലെ ആധിപത്യം എവേ പോരാട്ടങ്ങളിൽ ആവർത്തിക്കാൻ സാധിക്കാത്തത് ഇവാന്റെ കോച്ചിംഗിലെ പ്രധാന പോരായ്മയായി ഫുട്ബോൾ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഫിനിഷിംഗിലെ പ്രശ്നങ്ങളും മഞ്ഞപ്പടയ്ക്ക് പലപ്പോഴും വിനയായി.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വികാരമായിരുന്ന പരിശീലകനാണ് വിട ചൊല്ലിയിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ശരാശരി ടീമിനെ തന്റെ ആദ്യ സീസണിൽ തന്നെ ഫൈനൽ വരെ എത്തിക്കാനായത് ആരാധകർക്കിടയിൽ വുകമനോവിച്ചിന് പ്രത്യേക സ്ഥാനം നൽകി. കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ആർത്തിരമ്പുന്ന മഞ്ഞക്കടലിന് മുൻപാകെ വിജയം നേടിയ ശേഷം ആവേശത്തോടെ കൈ വീശുന്ന ഇവാൻ വുകമനോവിച്ച് ഇനി നൊസ്റ്റാൾജിയയായി മാറും. ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് ഇനി ഏത് കൊലകൊമ്പൻ വന്നാലും ഇവാൻ വുകമനോവിച്ച് എന്ന സെർബിയൻ പരിശീലകന്റെ ലെഗസി അത് പോലെ തുടരും. ക്ലബ്ബിന്റെ ചരിത്രത്തിൽ എന്നും അദ്ദേഹത്തിനൊരു സ്ഥാനം ഉണ്ടാകും. ഇവാൻ ആശാന് എല്ലാ ഭാവുകങ്ങളും.

Tags: indian super leagueKBFCivan vukomanovickerala blasters
Share1
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

ആറ് മാസത്തിൽ ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ തട്ടിയത് നാല് തവണ; ഇൻഡിഗോയ്ക്ക് 1 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

‘ഭരണഘടന ബാധ്യതകൾ നിറവേറ്റേണ്ടത് കടമ’ ; ‘വന്ദേമാതരം’ ആലാപനത്തിൽ കോൺഗ്രസ് നിലപാടിനെ തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

ഉപതിരഞ്ഞെടുപ്പ് : ധരാപുരത്തും മധുരാന്തകത്തിലും മുൻ എഐഎഡിഎംകെ എംഎൽഎമാർ ടിവികെ സ്ഥാനാർത്ഥികളായി മത്സരിക്കും

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies