കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് പരിക്ക്. ദുർഗാപൂരിൽവച്ച് ഹെലികോപ്റ്ററിൽ കയറുന്നതിനിടെ ആയിരുന്നു മമതയ്ക്ക് പരിക്കേറ്റത്. ഉടനെ വൈദ്യസഹായം നൽകി.
ദുർഗാപൂരിൽ നിന്നും അസൻസോളിലേയ്ക്കായിരുന്നു മമതയുടെ ഹെലികോപ്റ്റർ യാത്ര. ഹെലികോപ്റ്ററിനുള്ളിലേക്ക് കയറുന്നതിനിടെ മമതയുടെ കാൽ വഴുതുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററിനുള്ളിൽ വീണ മുഖ്യമന്ത്രിയെ അംഗരക്ഷകർ എഴുന്നേൽപ്പിച്ച് സീറ്റിൽ ഇരുത്തി. തുടർന്ന് ഡോക്ടർ എത്തി അടിയന്തിര വൈദ്യസഹായം നൽകുകയായിരുന്നു.
പരിക്കുകൾ സാരമുള്ളതല്ല.ഇതേ തുടർന്ന് അതേ ഹെലികോപ്റ്ററിൽ തന്നെ മമത അസൻസോളിലേയ്ക്ക് തിരിച്ചു. അസൻസോൾ സന്ദർശനത്തിന് ശേഷം മമത വിദഗ്ധ ചികിത്സ തേടുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം ജൂണിലും ഹെലികോപ്റ്ററിൽവച്ച് മമതയ്ക്ക് പരിക്കേറ്റിരുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ അടിയന്തിര ലാൻഡിംഗ് നടത്തുന്നതിനിടെ ആയിരുന്നു ഇത്. അന്ന് ഇടത് മുട്ടിനും തുടയെല്ലിനും പരിക്കേറ്റ മമത ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ തേടിയിരുന്നു.
Discussion about this post