കെവിന് കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ കോടതിയ്ക്കുള്ളില്‍ സാക്ഷിക്ക് ഭീഷണി. കേസിലെ പ്രതികള്‍ക്കെതിരെ നിര്‍ണായക മൊഴി നല്കിയ ലിജോയ്ക്ക് നേരെയാണ് ഭീഷണിയുണ്ടായത്. പ്രതിക്കൂട്ടില്‍ നിന്ന എട്ടാം പ്രതി ആംഗ്യങ്ങളിലൂടെയാണ് ലിജോയെ ഭീഷണിപ്പെടുത്തിയത്. നാലാം പ്രതി നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിലാണ് ഭീഷണി മുഴക്കിയത്.ഇതിനെ തുടര്‍ന്ന് പ്രതിയ്ക്ക് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി താക്കീത് നല്കി. സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു.
കേസിലെ 26 ആം സാക്ഷിയാണ് ലിജോ.നേരത്തെ ലിജോയുടെ രഹസ്യമൊഴി പോലീസ് കോടതിക്ക് മുന്‍പാകെ രേഖപ്പെടുത്തിയിരുന്നു. ഈ മൊഴി തന്നെയാണ് വിചാരണ വേളയിലും സാക്ഷി നല്‍കിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ ഷാനു ചാക്കോ കെവിനേ വധിച്ചതായി ഫോണില്‍ വിളിച്ചു പറഞ്ഞു എന്നാണ് ഷാനുവിന്റെ സുഹൃത്ത് ലിജോ കോടതിയില്‍ മൊഴി നല്‍കിയത്. ഷാനു തന്നെ വിളിച്ചപ്പോള്‍ കോടതിയില്‍ ഹാജരാകാന്‍ താന്‍ നിര്‍ദേശിച്ചുവെന്നും ലിജോ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെവിന് കൊല്ലപ്പെടുന്നതിന്റെ തലേദിവസം നീനുവിനെ അന്വേഷിച്ച് ഷാനുവും പിതാവ് ചാക്കോയും കോട്ടയത്ത് എത്തിയിരുന്നു. ഈ സമയങ്ങളില്‍ എല്ലാം തന്നെ ലിജോയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് മടങ്ങിപ്പോയ ഷാനു ശേഷം പ്രതികള്‍ക്കൊപ്പം കോട്ടയത്തേക്ക് വരുകയും കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു. കെവിനേ വധിച്ചതായും സുഹൃത്ത് അനീഷിനെ വിട്ടയച്ചുവെന്നും ഷാനു ലിജുവിനെ വിളിച്ച് അറിയിച്ചു എന്നുമാണ് പ്രോസിക്യൂഷന് സഹായകരമാകുന്ന തരത്തില്‍ മൊഴിനല്കിയിരിക്കുന്നത് .
Discussion about this post