തിരുവനന്തപുരം: കേരളം ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണമുണ്ടാവുമെന്ന് ഭീഷണി. കര്‍ണാടക പൊലീസിനാണ് ഫോണ്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി.
ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദേശം. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ഗോവ, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്.
ട്രെയിനില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി 19 പേര് രാമനാഥപുരത്ത് എത്തിയെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.
Discussion about this post