കായംകുളത്ത് പത്ത് വയസുകാരന് നേരെ സിപിഎം അതിക്രമം. സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ കുട്ടിയുടെ കൈ തല്ലിയൊടിച്ചു. കുട്ടിയെ രക്ഷിക്കാനെത്തിയ വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിച്ചതായും, ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തിയതായും പരാതിയുണ്ട്. വീട്ടമ്മയുടെ വസ്ത്രങ്ങളും അക്രമികള്‍ വലിച്ചു കീറി.
കമ്പിവടി കൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭര്‍ത്താവും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വിഷയത്തില്‍ പരാതി നല്‍കിയ ശേഷവും പൊലീസ് നടപടി സ്വീകരിക്കുന്നില്ലന്നും സി പി എം ഭീഷണി തുടരുന്നതായും വീട്ടുകാര്‍ പറയുന്നു. അതേസമയം കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
Discussion about this post