സൈന്യത്തിന്റെ ഉന്നതപദവിയിലിരുന്ന് വിരമിച്ച ഏഴുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സിതാരാമന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇവരുടെ ബിജെപി പ്രവേശം.
ലഫ്റ്റനന്‍റ് ജനറല്‍മാരായ ജെബിഎസ് യാദവ്, ആര്‍ എന്‍ സിംഗ്, എസ് കെ പത്യാല്‍, സുനിത് കുമാര്‍, നിതിന്‍ കോലി, കേണല്‍ ആര്‍ കെ തൃപാഠി, വിംഗ് കമാന്‍ഡര്‍ നവനീത് മാഗോണ്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
സൈന്യത്തില്‍ ഉന്നതസ്ഥനീയരായിരുന്നവരെ ബിജെപിയിലേക്ക് സ്വീകരിക്കുന്നതില്‍ വളരെയധികം അഭിമാനമുള്ളതായി നിര്‍മ്മലാ സിതാരാമന്‍ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഇവരുടെ സാന്നിധ്യം വളരെയധികം ഗുണകരമാകുമെന്നും അവര്‍ പറഞ്ഞു.
രാജ്യത്തെ ഏതൊരു പൗരനും രാഷ്ട്രീയ സ്വാതന്ത്ര്യമുണ്ട്. ഇപ്പോള്‍ രാജ്യം വളരെ നിര്‍ണ്ണായകമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ്. ഈ സമയത്ത് വിരമിച്ച സൈനികര്‍ എന്ന നിലയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും . പാര്‍ട്ടിയില്‍ അംഗമാക്കിയതില്‍ ബിജെപിയ്ക്കും ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായ്ക്കും നന്ദി പറയുന്നതായും ജെ.ബി.എസ് യാദവ് പറഞ്ഞു.
Discussion about this post