ധനലക്ഷ്മി ബാങ്ക് ബോണ്ട് വിവാദത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലെ തെറ്റ് സമ്മതിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സാഹചര്യം അന്വേഷിച്ച് നടപടി എടുക്കുമെന്നും പുതിയ സത്യവാങ്മൂലം നല്‍കുമെന്നും ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
കോടതിയില്‍ ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത് തെറ്റാണെന്നും സത്യവാങ്മൂലം നല്കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു.
അയ്യപ്പനെ പരാമര്‍ശിക്കുന്ന തരത്തില്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കേണ്ടിയിരുന്നില്ല എന്നാണ് ഞങ്ങള്‍ കരുതുന്നത്. അത് മാറ്റി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും എ. പദ്മകുമാര്‍ പറഞ്ഞു. ഇത്തരമൊരു സത്യവാങ്മൂലം നല്‍കാനിടയായ സാഹചര്യം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധിച്ച് ആവശ്യമായ നടപടി എടുക്കണം എന്നാണ് തീരുമാനിച്ചിട്ടുള്ളതെന്നും പദ്മകുമാര്‍ വിശദീകരിച്ചു.സത്യവാങ്മൂലം നല്‍കിയത് അറിഞ്ഞിരുന്നില്ല എന്ന സൂചനയാണ് എ പദ്മകുമാര്‍ നല്‍കുന്നത്
പി.എഫ് ഫണ്ടിലെ 150 കോടി രൂപ ബോണ്ടില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് നല്കിയ സത്യവാങ് മൂലത്തില്‍ ഭഗവാന് അയ്യപ്പനെ മറയാക്കി വിചിത്രവാദമാണ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
പ്രളയവും യുവതി പ്രവേശന വിധിയും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്ന് അയ്യപ്പന് മുന്‍കൂട്ടി കണ്ടതിനാലാണ് പി.എഫ് ഫണ്ടിലെ 150 കോടി രൂപ ബോണ്ടില്‍ നിക്ഷേപിച്ചതെന്ന് ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്.
Discussion about this post