ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും . 9 സംസ്ഥാനങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക . ഇതിൽ മഹാരാഷ്ട്രയിലും,ഒഡീഷയിലും അവസാനഘട്ട വോട്ടെടുപ്പാണ് . 72 മണ്ഡലങ്ങളിലായി 945 സ്ഥാനാർത്ഥികളാണ് മത്സരിക്കുക
മഹാരാഷ്ട്രയിൽ മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ, പശ്ചിമ, ഉത്തര മഹാരാഷ്ട്രയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലെ 3.11 കോടി സമ്മതിദായകരാണ് വോട്ട് ചെയ്യാനെത്തുക . ഒഡീഷയിലെ 41 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് . ഇവിടെ ആറു ലോക്സഭാ (ആകെയുള്ളത് 21) സീറ്റുകളിലേക്ക് 52 സ്ഥാനാർഥികളും 41 നിയമസഭാ (ആകെ 147) സീറ്റുകളിലേക്ക് 336 പേരാണ് ഈ ഘട്ടത്തിൽ മത്സരിക്കാനുള്ളത് .
ഒഡീഷയിലെ ഒരു സീറ്റുകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 19 ലേയ്ക്ക് മാറ്റിയിട്ടുണ്ട് . രാജസ്ഥാൻ ,മദ്ധ്യപ്രദേശ്,ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്നാണ് .ഇതുകൂടാതെ കശ്മീരിലെ അനന്ത് നാഗിലും ഇന്നാണ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം .
Discussion about this post