മാറാട് കൂട്ടക്കൊല നടന്നിട്ട് 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിട്ടും കൂട്ടക്കൊലയ്ക്ക് പിന്നിലെ ദുരൂഹതകള്‍ നീങ്ങിയില്ല. സി.ബി.ഐ. അന്വേഷണം ആരംഭിച്ചെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ നിസഹകരണം അന്വേഷണത്തെ ബാധിക്കുകയാണ്.
2003 മെയ് രണ്ടിനാണ് മാറാട് കടപ്പുറത്ത് എട്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. 16 വര്‍ഷങ്ങള്‍ക്കിപ്പുറം കേരളം ഐ.എസ് ഭീകരരുടെ താവളമായി മാറുമ്പോള്‍ കേരളത്തില്‍ നടന്ന ഭീകരാക്രമണമാണ് മാറാട് കടപ്പുറത്തുണ്ടായതെന്ന് പറയാം.
2002 ല്‍ പുതുവര്‍ഷാഘോഷത്തിനിടെ ഒരു നിസ്സാര പ്രശ്നത്തില്‍ തുടങ്ങിയ തര്‍ക്കത്തില്‍ ഇരു വിഭാഗങ്ങളിലുമായി 5 പേര് കൊല്ലപ്പെട്ടിരുന്നു . ഇതിനു പ്രതികാരമായി വ്യക്തമായ ഗൂഢാലോചനയോടെ നടത്തിയ കൂട്ടക്കൊലയാണ് 2003 മേയ് 2 ന് നടന്നത് . കേരളത്തിലെ തീരദേശ മേഖലയില്‍ നിന്ന് ഒരു വിഭാഗത്തിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായി മാറാട് കൂട്ടക്കൊല നടന്നത്.
ആക്രമണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന ഹൈന്ദവ സംഘടനകളുടെ ആവശ്യം ഇടത് വലത് മുന്നണികള്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ അന്തര്‍സംസ്ഥാന ബന്ധം, സാമ്പത്തിക ശ്രോതസ്. ഗൂഡാലോചന, എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐ തീരുമാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഹൈന്ദവ സംഘടനകളുടെ പ്രധാന ആരോപണം.
Discussion about this post