ഷാഹിദ് അഫ്രീദിയുടെ ആത്മകഥയായ ഗെയിം ചേഞ്ചറില്‍ തന്നെക്കുറിച്ചെഴുതി മോശം പരമാര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.ഗ്രൗണ്ടില്‍ എപ്പോഴും ഗംഭീര്‍ ഡോണ്‍ ബ്രാഡ്മാനും ജെയിംസ് ബോണ്ടും ചേര്‍ന്നാലുള്ള മനുഷ്യനെപ്പോലെയാണ് പെരുമാറുകയെന്നും ചൂടന്‍ എന്നാണ് ഇത്തരക്കാരെ തങ്ങള്‍ വിളിക്കുകയെന്നും ഗെയിം ചേഞ്ചര്‍ എന്ന തന്റെ ആത്മകഥയില്‍ അഫ്രീദി എഴുതിയിരുന്നു.
കാര്യങ്ങള്‍ വളരെ ലളിതമാണ്. എനിക്കിഷ്ടം സന്തോഷത്തോടെ പോസറ്റീവ് ആയി പെരുമാറുന്ന ആളുകളെയാണ്. അവര്‍ ഗ്രൗണ്ടില്‍ അക്രമണോത്സുകരായിക്കോട്ടെ എന്നാലും കുഴപ്പമില്ല. എന്നാല്‍ ഗംഭീര്‍ വളരെ നെഗറ്റീവ് സമീപനമുള്ള വ്യക്തിയായിരുന്നു എന്നും അഫ്രീദി പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു.
അഫ്രീദിയുടെ പരാമര്‍ശങ്ങള്‍ക്ക് ട്വിറ്ററിലൂയടെയാണ് ഗംഭീര്‍ മറുപടി നല്‍കിയത്. താങ്കള്‍ വളരെ സന്തോഷമുള്ള ആളാണല്ലേ!!!, എന്തായാലും മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി ഞങ്ങള്‍ ഇപ്പോഴും പാക്കിസ്ഥാന്‍കാര്‍ക്ക് വിസ അനുവദിക്കുന്നുണ്ട്. താങ്കള്‍ വരികയാണെങ്കില്‍ ഞാന്‍ തന്നെ താങ്കളെ ഒരു മാനസികരോഗ വിദഗ്ധനെ കാണിക്കാം എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
Discussion about this post