റഫാൽ പുനപരിശോധനാ ഹര്‍ജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. രണ്ട് മണിക്കാണ് ഹര്‍ജി സുപ്രീം കോടതിയിൽ ലിസ്റ്റ് ചെയ്തിരുന്നത്. ഹര്‍ജിക്കാരിൽ ഒരാളായ പ്രശാന്ത് ഭൂഷൻ വാദം തുടങ്ങിയപ്പോൾ രാഹുൽ ഗാന്ധിക്കെതിറെയുള്ള കോടതി ലക്ഷ്യ ഹർജി എന്ത് കൊണ്ട് ഇന്ന് ലിസ്റ്റ് ചെയ്തില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
അത് വേറെ വദം കേൾക്കാൻ കോടതി കഴിഞ്ഞ തവണ ഉത്തരവിട്ടിരുന്നു എന്നായിരുന്നു മറുപടി. എന്നാൽ റഫാൽ പുനപരിശോധാ ഹര്‍ജിയും രാഹുൽ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ കേസും ഒരുമിച്ച് കേൾക്കാനാണ് നിര്‍ദ്ദേശം നൽകിയതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്നാണ് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
Discussion about this post