ഡല്‍ഹി: ടിപ്പു സുല്‍ത്താനെ പുകഴ്ത്തിയ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ടിപ്പു സുല്‍ത്താനെ ഓര്‍ക്കാന്‍ ഒരു പാക് നേതാവ് വേണ്ടി വന്നത് നിരാശയുണ്ടാക്കുന്നതാണ് എന്നാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ കുറിച്ച് എനിക്ക് വ്യക്തിപരമായി അറിയുന്ന കാര്യം അദ്ദേഹത്തിന് ഇന്ത്യയുടെ ചരിത്രത്തിലുള്ള താത്പ്പര്യം സത്യസന്ധവും വിശാലവുമാണ് എന്നതാണ്. അദ്ദേഹം വായിക്കുന്നു, അദ്ദേഹം ഇതെല്ലാം ശ്രദ്ധിക്കുന്നു.
മൈസൂര്‍ സുല്‍ത്താന്റെ ചരമവാര്ഷികദിനത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ ടിപ്പുവിനെ പിന്തുണച്ചുള്ള പ്രസ്താവന.
ഇന്ന് മെയ് 4 ടിപ്പു സുല്‍ത്താന്റെ ചരമവാര്‍ഷികം..ഞാന്‍ ഏറ്റവും അധികം ആദരിക്കുന്ന ഭരണാധികാരി.എന്നിങ്ങനെയായിരുന്നു ഇമ്രാന്റെ പരാമര്‍ശം. അടിമയായി ജീവിതം നയിക്കുന്നതിനെക്കാള് പ്രാധാന്യം സ്വാതന്ത്ര്യത്തിന് നല്കി അതിനായി പോരാടി മരിച്ചു’ എന്നായിരുന്നു ടിപ്പുവിനെക്കുറിച്ച് ഇമ്രാന് ട്വിറ്ററില്‍ കുറിച്ചത്.
വലിയ പ്രതിഷേധമാണ് തരൂരിന്റെ ഇമ്രാന്ഖാന് അനുകൂല പ്രസ്താവനയ്ക്കെതിരെ ഉയരുന്നത്. ടിപ്പു സുല്‍ത്താന്‍ ഹിന്ദു കൃസ്ത്യന്‍ വിരുദ്ധ നടപടികളിലൂടെ കുപ്രസിദ്ധനാണെന്നും, ടിപ്പു ജയന്തി ആഘോഷിക്കുന്നത് ശരിയല്ലെന്ന് വാദിച്ച് നിരവധി ഹിന്ദു കൃസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ടിപ്പു ജയന്തി ആഘോഷിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഏറെ സംഘര്‍ഷങ്ങള്‍ക്കും വഴിവച്ചു. ഇതിനിടയിലാണ് തരൂരിന്റെ പാക് നേതാവിനെ പിന്തുണച്ചുള്ള പ്രസ്താവന.
One thing i personally know about @imranKhanPTI is that his interest in the shared history of the Indian subcontinent is genuine & far-reaching. He read; he cares. It is disappointing, though, that it took a Pakistani leader to remember a great Indian hero on his punyathithi. https://t.co/kWIySEQcJM
— Shashi Tharoor (@ShashiTharoor) May 6, 2019
Discussion about this post