ഐ.എസ്. ഭീകരർ സംസ്ഥാനത്ത് ചാവേറാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ മാസങ്ങൾക്ക് മുമ്പുതന്നെ സംസ്ഥാന പോലീസിന് നൽകിയിരുന്നതായി എൻ ഐ എ . എന്നാൽ ഇതിൽ പലതും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും മറ്റ് ഏജൻസികളും ,സംസ്ഥാന ആഭ്യന്തരവകുപ്പും അവഗണിക്കുകയായിരുന്നെന്നും എൻ ഐ എ കുറ്റപ്പെടുത്തി .സംസ്ഥാന സർക്കാർ ജാഗ്രത കാട്ടിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന തീവ്രവാദ ഭീഷണിയായിരുന്നു ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും എൻ ഐ എ പറയുന്നു .
രണ്ട് വ്യത്യസ്തസംഘങ്ങളായാണ് സംസ്ഥാനത്തുനിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് ആളെ ചേർത്തത്. അബുദാബി മൊഡ്യൂൾ എന്ന പേരിലറിയപ്പെടുന്ന സംഘം വിദേശത്തുള്ള മലയാളികളെ ഐ.എസിൽ എത്തിച്ചപ്പോൾ കേരളത്തിൽ നിന്നുള്ളവരെ യെമൻ വഴിയാണ് ഐ എസിൽ എത്തിച്ചത് . ഇവരിൽ പലരും അഫ്ഗാൻ ഉൾപ്പെടെയുള്ള സ്ഥലത്താണെത്തിയത് .
മനുഷ്യ കടത്ത് ഉൾപ്പെടെയുള്ളവ തടയാൻ പാസ്പോർട്ട് അടക്കം വളരെ കർശനമായി പരിശോധിക്കണമെന്നും ,തീരമേഖലയിൽ സുരക്ഷ കർശനമാക്കണമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം പാലിക്കാത്തതും ഇത്തരത്തിൽ യെമൻ വഴിയുള്ള യാത്രയ്ക്ക് സഹായകമായി .
കാസർകോട് സ്വദേശികളായ മുഹമ്മദ് സജ്ജാദ്, മുഹമ്മദ് റാഷിദ് എന്നിവരാണ് ഈ സംഘങ്ങൾക്ക് നേതൃത്വംനൽകിയത്. ഈ രണ്ടുപേരും ശബ്ദസന്ദേശങ്ങളിലൂടെയും മറ്റും സംസ്ഥാനത്ത് ആക്രമണം നടത്താൻ ആഹ്വാനം നടത്തിയിരുന്നു. 2017 ഏപ്രിൽ 13 -ന് അഫ്ഗാനിലെ നാംഗർഹാറിൽ അമേരിക്ക നടത്തിയ ജി.ബി.യു. 46 ബോംബാക്രമണത്തിൽ പലരും കൊല്ലപ്പെട്ടെങ്കിലും ആ വർഷം ജൂലായിൽത്തന്നെ സജ്ജാദിന്റെ ആക്രമണ ആഹ്വാനം വീണ്ടുമെത്തി. എന്നാൽ ഇതിനെ ഗൗരവമായി കാണാനോ മുൻകരുതൽ സ്വീകരിക്കാനോ അധികൃതർ തയ്യാറായില്ല . മാത്രമല്ല ഐ എസിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ടുവെന്ന വാർത്തകൾക്കും സർക്കാർ പ്രാധാന്യം നൽകിയില്ല .
അതുകൊണ്ട് തന്നെ സംസ്ഥാന പോലീസിൽത്തന്നെ വിവരങ്ങൾ ചോർത്തുന്ന സമാന്തര ലോബിയുണ്ടോയെന്നും അന്വേഷണങ്ങൾ അട്ടിമറിച്ചതിനു പിന്നിൽ ഇവർക്ക് പങ്കുണ്ടോയെന്നും എൻ.ഐ.എ. അന്വേഷിക്കും.
കാസർകോട് നിന്ന് 16 ലേറെ പെരെ ഐ എസിൽ എത്തിച്ച അബ്ദുൾ റാഷുദ് അബ്ദുള്ളയും ആക്രമണങ്ങൾക്ക് ആഹ്വാനം നൽകി . ആക്രമണോത്സുക ജിഹാദിന് ആഹ്വാനംനടത്തിയ ഇയാൾ അഫ്ഗാനിലേക്ക് കടന്ന ശേഷവും നിരന്തരം സംസ്ഥാനത്ത് ചാവേറാക്രമണങ്ങൾക്ക് ആഹ്വാനം നടത്തി. കൊച്ചിയിൽ ഒരു സംഘടനയുടെ യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന എൻ.ഐ.എ. മുന്നറിയിപ്പിനെത്തുടർന്ന് യോഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവന്നു.
കാസർകോട് നിന്ന് 2 കുടുംബങ്ങൾ യെമനിലേയ്ക്ക് പോയതായും ഇവരെ കുറിച്ച് അന്വേഷണം നടത്തണമെന്നും,മാത്രമല്ല യെമനിലേയ്ക്ക് പോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കണമെന്നും എൻ ഐ എ ആവശ്യപ്പെട്ടിരുന്നു .ഇതും സംസ്ഥാന ആഭ്യന്തരവകുപ്പ് മുഖവിലയ്ക്കെടുത്തില്ല . കേരളത്തിലേയ്ക്കുള്ള ഭീകരരുടെ വരവ് നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായാണ് ഇത്തരം മുന്നറിയിപ്പുകൾ നൽകിയിരുന്നതെങ്കിലും സുരക്ഷ കർശനമാക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായില്ല .
Discussion about this post