സോണിയാഗാന്ധിയുടെ അച്ഛനമ്മമാരുടെ ഉല്ലാസയാത്രയ്ക്ക് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുപയോഗിച്ചയാളാണ് രാജീവ് ഗാന്ധിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കാതെ കോണ്‍ഗ്രസ്. രാജ്യരക്ഷ മോദിയുടെ കൈകളില്‍ സുരക്ഷിതമെന്ന ബിജെപി പ്രചരണത്തിനിടെ നെഹ്റു കുടുംബത്തിനെതിരായ ഈ വിമര്‍ശനം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി, ഇന്ത്യയുടേ യുദ്ധക്കപ്പല്‍ വിദേശികള്‍ക്ക് തുറന്നുകൊടുക്കുക വഴി രാജ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കുകയാണ് രാജീവ്ഗാന്ധി ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇതിന് പിറകെ സിഖ് കൂട്ടക്കൊലയ്ക്ക് പിന്നില്‍ രാജീവാണെന്ന പ്രത്യക്ഷേ ആരോപണവുമായി ഇന്ന് ബിജെപി രംഗത്തെത്തുകയും ചെയ്തു. പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വിഷയം ചര്‍ച്ചയാകുന്നത് കോണ്‍ഗ്രസിന് തലവേദനയാകും. പരിചാരകയെ കൊണ്ടു വരാന്‍ നെഹ്റു വ്യോമസേനാ വിമാനം ഉപയോഗിച്ചുവെന്ന ആരോപണം ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി ഉന്നയിച്ചിരുന്നു. രാജീവ് ഗാന്ധി കള്ളാനാണെന്ന ബോഫോഴ്സ് കേസ് ഉയര്‍ത്തി നടത്തുന്ന പ്രചരണവും കോണ്‍ഗ്രസിന് തിരിച്ചടിയാകും.
ഇന്ത്യയുടെ യുദ്ധവിമാനവാഹിനിയായ ഐ എന്‍ എസ് വിരാടാണ് വിനോദയാത്രയ്ക്കായി സ്വന്തം അമ്മായിയച്ഛനും അമ്മായിയമ്മയ്ക്കുമായി രാജീവ് ഉപയോഗിച്ചതെന്നാണ് പ്രധാനമന്ത്രി പുറത്തുവിട്ട വിവരം. ഐ എന്‍ എസ് വിരാട് നേരിട്ട് വിട്ട് സോണിയയുടെ ഇറ്റാലിയന്‍ അച്ഛനമ്മമാരെ അതില്‍ക്കയറ്റി ഒരു ആളൊഴിഞ്ഞ ദ്വീപില്‍ എത്തിയ്ക്കുകയായിരുന്നു.
ഒന്നോ രണ്ടോ ദിവസമല്ല, ആ ആളൊഴിഞ്ഞ ദ്വീപില്‍ പത്തുദിവസമാണ് ഇന്ത്യന്‍ നാവികസേനയുടെ യുദ്ധവിമാനവാഹിനി നങ്കൂരമിട്ട് രാജീവിന്റെ അമ്മായിയച്ഛനും അമ്മായിയമ്മയ്ക്കും ഉല്ലാസയാത്ര ഒരുക്കിയത്.
ഇന്ത്യയുടെ യുദ്ധവിമാനവാഹിനിയില് വിദേശികളെ കയറ്റി രാജ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കിയ പാരമ്പര്യമാണ് ഈ കുടൂംബവാഴ്ചയ്ക്കുള്ളത്. ഒരിയ്ക്കലും പൊറുക്കാനാവാത്ത രാജ്യദ്രോഹമെന്ന് തന്നെ പറയാവുന്ന പ്രവര്‍ത്തിയാണ് ഇവര്‍ നടത്തിയതെന്നാണ് ആരോപണം.
രാഷ്ട്രീയ പ്രചാരണാ!യുധമായി സുരക്ഷാസേനകളെപ്പോലും അപമാനിക്കുകയാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ്സും ചെയ്യുന്നത് എന്ന വിമര്‍ശനമാണ് ബിജെപി ഉയര്‍ത്തുന്നത്. പാകിസ്ഥാന് ഭീകരക്യാമ്പുകളില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത് മോദിയുടെ സേനയാണ് എന്നാണ് കോണ്‍ഗ്രസ്സ് പറഞ്ഞത്. സുരക്ഷാസേനകളെ കുടുംബസ്വത്തായിക്കണ്ട് അതുപോലെ പ്രവര്‍ത്തിച്ചത് ബിജെപിയും മോദിയുമല്ല, കോണ്‍ഗ്രസ്സും നെഹ്രു കുടുംബവാഴ്ചയാണെന്നുമാണ് പ്രധാനമന്ത്രി തിരിച്ചടിച്ചത്.
Discussion about this post