റാഫേൽ കേസിൽ കേന്ദ്രം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. സി.എ.ജി റിപ്പോർട്ട് സമർപ്പിച്ചെന്ന പരാമർശം സാങ്കേതിക പിഴവ് മാത്രമെന്നും, കേസ് പുനപരിശോധിക്കരുതെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. സത്യവാങ്മൂലത്തിലെ വിവരങ്ങൾ റാഫേൽ കേസിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിയ കോടതിവിധിയെ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. റാഫേലുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം നൽകിയത്.
Discussion about this post