തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ കുറഞ്ഞത് 1000 കേസ്സെങ്കിലും എടുക്കാന്‍ ഉന്നത പോലീസ് യോഗത്തില്‍ ഡിജിപി ലോക നാഥ് ബെഹ്‌റ വാക്കല്‍ നിര്‍ദ്ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസ്സുകളിലും സെന്‍ കുമാറിനെകൂടി പ്രതിയാക്കാനാണ് തീരുമാനം.. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശബരിമല കര്‍മ്മസമിതി വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് സെന്‍കുമാര്‍ എല്ലാ കേസ്സിലും പ്രതിയാക്കുക. മറ്റൊരു വൈസ് പ്രസിഡന്റായ കെ.എസ് രാധാകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലടീച്ചര്‍ എന്നിവരേയും മുഴുവന്‍ കേസ്സുകളില്‍ പ്രതികളാക്കും. ജന്മഭൂമി പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ശബരിമല കേസ്സുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വലിയ ആവേശം കാണിച്ചിരുന്നില്ല. എന്നാല്‍ വോട്ടെടുപ്പ കഴിഞ്ഞതോടെ വീണ്ടും കേസ്സുകള്‍ സജിവമാക്കി മുതലെടുപ്പ് നടത്തുക എന്ന സര്‍ക്കാര്‍ താല്‍പര്യം നടപ്പാക്കുകയാണ് ഡിജിപിയെന്നാണ് ആരോപണം.ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 990 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതിനു ശേഷവും കുറച്ചു കേസ്സുകള്‍ കൂടി എടുത്തു. 32270 പേരെ പ്രതികളാക്കി. 38.52ലക്ഷം രൂപയുടെ പൊതുമുതലും .45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കളും തകര്‍ത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വരില്‍ നിന്നും ഈടാക്കണമെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍. ആവശ്യപ്പെട്ടു.
വാക്കാല്‍ നല്‍കിയ നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ ജില്ലാ പോലീസ് മേധാവികള്‍ക്കിടയില്‍ ആശയകുഴപ്പമുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയില്‍ പോയാല്‍ നിലനില്‍ക്കാത്ത കേസ്ുകള്‍ എടുത്ത് വിമര്‍ശനം വാങ്ങുന്നതെന്തിന് എന്നതാണ് ചില ഉദ്യോഗസ്ഥരുടെ ചോദ്യം. വിശ്വാസസമൂഹത്തെ വേട്ടയാടാന്‍ പോലിസ് സംവിധാനത്തെ സര്‍ക്കാര്‍ ഉപയോഗിക്കുന്നതിലുള്ള അതൃപ്തി പല ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. അവിശ്വാസികളോ. സിപിഎം അണികളോ അല്ല പോലിസുകാരെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നാണ് ഇവര്‍ പറയുന്നത്.
Discussion about this post