തെരഞ്ഞെടെുപ്പ് പ്രചാരണത്തിനിടെ ഗര്‍ഭിണിയായ ശ്രീലക്ഷ്മി എന്ന യുവതിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിച്ച സുരേഷ് ഗോപിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇതിന് തൊട്ടുപിന്നാലെ സുരേഷ് ഗോപിയുടെ ഭാര്യ രാധിക ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയിരുന്നു. തെരഞ്ഞെടുപ്പിന്റെ തിരക്കു കഴിഞ്ഞാല്‍ സുരേഷ് ഗോപി കാണാന്‍ വരുമെന്നും രാധിക ശ്രീലക്ഷ്മിയോട് പറഞ്ഞിരുന്നു. രാധിക നല്‍കിയ വാക്കു പാലിക്കാന്‍ ശ്രീലക്ഷ്മിയെ കാണാനും സുരേഷ് ഗോപി എത്തിയിരുന്നു.
ഇപ്പോഴിതാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തനിക്ക് വേണ്ടി ജയ് വിളിച്ച സഹോദരിയെ കാണാനും എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.കാറളം പുല്ലാത്തറയിലായിരുന്നു സംഭവം .
കുടുംബത്തോടൊപ്പം ചിത്രം എടുത്തതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. നടന്‍ തന്നെ ഇതിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.
Discussion about this post