തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കുറിച്ച് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം. 13 പേരെ ആന കൊന്നിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍, ഏഴ് പേരെ മാത്രമേ തെച്ചിക്കോട്ടുകാവ് കൊന്നിട്ടുള്ളൂ. നിരവധി പാപ്പാന്‍മാരെ തെച്ചിക്കോട്ടുകാവ് കൊന്നിട്ടുണ്ടെന്നൊക്കെ വെറുതെ പറയുന്നതാണെന്നും ഇതുവരെ ഒരു പാപ്പാനെ പോലും തെച്ചിക്കോട്ടുകാവ് കൊന്നിട്ടില്ല എന്നുമാണ് തെച്ചിക്കോട്ടുകാവ് ദേവസ്വം അധികൃതരും ആനയുടെ പാപ്പാന്‍മാരും പ്രതികരിക്കുന്നത്.
തെച്ചിക്കോട്ടുകാവ് പ്രശ്‌നക്കാരനാണെന്ന് വരുത്തിതീര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. ഏഴ് പേരെ കൊന്നതിനേ ഇതുവരെ റിപ്പോര്‍ട്ടുള്ളൂ. അതില്‍ ദേവസ്വത്തിന് ഖേദമുണ്ട്. എന്നാല്‍, തെച്ചിക്കോട്ടുകാവ് അപകടകാരിയാണെന്ന് വരുത്തിതീര്‍ക്കാനാണ് പലരും ശ്രമിക്കുന്നതെന്നും ദേവസ്വം അധികൃതര്‍ പറയുന്നു.
അതേസമയം, തൃശൂർ പൂരത്തിന്‍റെ എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യനില പരിശോധന പൂർത്തിയായി. ഫിറ്റ്നെസ് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നെള്ളിക്കാൻ മാത്രം അനുമതി നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചിരുന്നു. ആനകളെ വിട്ടു നല്‍കുമെന്ന് ആനഉടമകളും അറിയിച്ചതോടെ തൃശൂർ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി.
Discussion about this post