ഉത്തരപ്രദേശില്‍ ശക്തമായ മോദി തരംഗമെന്ന റിപ്പോര്‍ട്ടുകളില്‍ അസ്വസ്ഥരായി മഹാ സഖ്യം നേതാക്കള്‍. സവര്‍ണ വോട്ടുകളില്‍ മോദി വലിയ സ്വാധീനം ചെലുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെ ദളിത് വോട്ടുകള്‍ വലിയ തോതില്‍ സ്വാംശീകരിക്കുമെന്ന വിലയിരുത്തലാണ് മായാവതിയേയും ബിഎസ്പിയേയും ആശങ്കയിലാക്കുന്നത്. ബിഎസ്പിയുടെ ദളിത് വോട്ടു ബാങ്ക് ഇത്തവണ അവരെ കൈവിടുമെന്നാണ് സൂചനകള്‍. മോദി സര്‍ക്കാരിന്റെ നിലപാടുകള്‍ ദളിത് വികാരം അവര്‍ക്ക് അനുകൂലമാക്കിയെന്നാണ് വിലയിരുത്തല്‍.
ഭാര്യയെ ഉപേക്ഷിച്ച മോദി മറ്റു ബിജെപി നേതാക്കളെയും അതിനു പ്രേരിപ്പിക്കുമെന്നും ബിജെപി വനിതാ നേതാക്കള്‍ക്കു ഭയമാണെന്നു വരെ മായാവതി പറഞ്ഞത് അവരുടെ നിലതെറ്റിയതിന് തെളിവലാണെന്നാണ് ബിജെപി വാദം. മായാവതിയുടെ പ്രസ്താവനക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബിജെപി. മായാവതിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമ ന്‍ രംഗത്തെത്തിയിരുന്നു. താനാണ് മോദി വിരുദ്ധരില്‍ പ്രമുഖ എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മായാവതി നടത്തുന്നതെന്നാണ് ആരോപണം.
ബിഎസ്പിയുടെ ദലിത് വോട്ട് ബാങ്ക് പിളര്‍ത്താനുള്ള മോദിയുടെ ശ്രമങ്ങളാണു മായാവതിയെ ചൊടിപ്പിച്ചത്. എസ്പി – ബിഎസ്പി പ്രതിപക്ഷ സഖ്യം മുസ്‌ലിം – യാദവ് – ദലിത് വോട്ട് ബാങ്കില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. എന്നാല്‍ അതിനെ മറികടക്കാനാണു ബിഎസ്പിയുടെ ദലിത് വോട്ടുകളിലേക്കു ബിജെപി കടന്നുകയറിയത്.
മായാവതിയുടെ ജാതിയായ ജാതവ് സമുദായം ഒഴിച്ചുള്ള (പാസി, ദോബി) കൂടി ഒപ്പം നിന്നാല്‍, വന്‍ വിജയം നേടാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.അലഹാബാദിലെ കുംഭമേളയില്‍ ശുചീകരണ തൊഴിലാളികളുടെ കാലു കഴുകിയതും താന്‍ ഏറ്റവും പിന്നാക്ക ജാതിക്കാരനാണെന്നത് ഉയര്‍ത്തിക്കാട്ടിയതും ദലിത് വോട്ടുകള്‍ ഒപ്പം നിര്‍ത്താനുള്ള മോദിയുടെ തന്ത്രമാണെന്നു പ്രതിപക്ഷം വിലയിരുത്തുന്നു. മുന്നോക്ക സംവരണം നടപ്പിലാക്കിയതോടെ സവര്‍ണ വോട്ടുകളും ബിജെപി ലക്ഷ്യമിടുന്നു. ഇതിനെല്ലാം അപ്പുറത്ത് സംസ്ഥാനത്ത് മോദി തരംഗം ഉണ്ടെന്ന വിലയിരുത്തല്‍ കൂടി വന്നതോടെ പ്രതിപക്ഷ സഖ്യം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്.
Discussion about this post