ബീഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വീട്ടില്‍ സിആര്‍പിഎഫ് ജവാനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി . പാറ്റ്നയിലെ സെക്രടറിയേറ്റിന് സമീപമുള്ള വീട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. റാബ്റി ദേവിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ഗിരിയപ്പ എന്ന ജവാനാണ് മരിച്ചത് .
ഇയാള്‍ തന്റെ സര്‍വ്വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു . സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സംഭവ സമയത്ത് റാബ്റി ദേവിയും , കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്ന എന്ന കാര്യത്തില്‍ വ്യക്തതയില്ല .
Discussion about this post