വടകര മണ്ഡലത്തിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിന് വേട്ടേറ്റ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരി ബാലകൃഷണന്.’കൊതുകിനെ കൊല്ലാന്‍ ആരെങ്കിലും തോക്കെടുക്കുമോ’ എന്നായിരുന്നു സംഭവവുമായി ബന്ധപ്പെട്ട് കോടിയേരിയുടെ മറുപടി.
സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇന്നലെ വൈകിട്ട് നസീറിനെ വെട്ടിയത്. കൈയ്ക്കും വയറിനും തലയ്ക്കുമാണ് പരിക്ക്. സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന നസീര്‍ സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു. വിദേശത്ത് പോകാനടക്കം യാതൊരു സഹായവും കിട്ടിയില്ലെന്ന് കാണിച്ച് 2015ലാണ് പാര്‍ട്ടിയുമായി അകന്നത്.
ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റ നസീര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post