ചണ്ഡീഗഢ്: തന്നെ ഈ സ്ഥാനത്തു നിന്നു മാറ്റി മുഖ്യമന്ത്രിയാകണമെന്നാണ് സിദ്ദുവിന്റെ ആഗ്രഹമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിദ്ദു അതിമോഹിയാണെന്നും അദ്ദേഹം ആരോപിു. എനിക്കദ്ദേഹത്തെ ചെറുപ്പം മുതലേ അറിയാം. എന്നെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു മാറ്റി ആ സ്ഥാനത്തെത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ തെരഞ്ഞെടുപ്പിന് ഒരുദിവസം മുന്‍പ് അതു പ്രകടിപ്പിക്കുന്നതു ശരിയല്ല. അത് എന്നെയല്ല, പാര്‍ട്ടിയെയും മത്സരിക്കുന്ന നേതാക്കളെയും ബാധിക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പഞ്ചാബ് മുഖ്യമന്ത്രി തുറന്നടിച്ചു.
സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗര്‍ സിദ്ദുവിന് ഇത്തവണ ലോക്സഭാ ടിക്കറ്റ് നിഷേധിച്ചെന്നാരോപിച്ച് സിദ്ദും രംഗത്തെത്തിയതോടെയാണ് തര്‍ക്കം പരസ്യമായത്.അമൃത്സറില് നിന്നു മത്സരിക്കാന്‍ നവ്ജോത് കൗറിനോട് ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ അവരതു നിഷേധിച്ചതാണെന്നുമായിരുന്നു അമരീന്ദറിന്റെ പ്രതികരണം. എന്നാല്‍ തന്റെ ഭാര്യ നുണ പറയില്ലെന്നും അവര്‍ക്കു ധൈര്യമുണ്ടെന്നുമാണ് സിദ്ദു തിരിച്ചടിച്ചത്.
എന്നാല്‍ ഈ പ്രസ്താവന അച്ചടക്കലംഘനമാണെന്നും കോണ്‍ഗ്രസ് സിദ്ദുവിനെതിരേ നടപടിയെടുക്കുമെന്നും അമരീന്ദര്‍ പ്രതികരിച്ചു. പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അവര്‍ ഇക്കാര്യം ശ്രദ്ധിക്കുമെന്നു കരുതുന്നു. കോണ്‍ഗ്രസ് അച്ചടക്കമില്ലായ്മയില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം അമരീന്ദര്‍ തള്ളിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണു തന്റെ ക്യാപ്റ്റനെന്ന് പറഞ്ഞ് സിദ്ദു ചടങ്ങില്‍ പങ്കെടുത്തു. അവിടെവെച്ച് സിദ്ദു പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പ്രകീര്‍ത്തിച്ചതും അമരീന്ദറിനെ ചൊടിപ്പിച്ചിരുന്നു.
Discussion about this post