രാജ്യത്തെ സർവകലാശാലകൾ മെയ് 21 തീവ്രവാദ വിരുദ്ധദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശം നല്‍കി യുജിസി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദ വിരുദ്ധദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് യുജിസിയുടെ നിര്‍ദ്ദേശം.
രാജ്യതാല്‍പര്യത്തിനു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വിഘാതം സൃഷ്ടിക്കുന്നതിനെ കുറിച്ച് ബോധവത്കരിക്കാനും തീവ്രവാദത്തില്‍ നിന്നും യുവതലമുറയെ പിന്തിരിപ്പിക്കാനുമാണ് തീവ്രവാദ വിരുദ്ധദിനം ആചരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയതെന്നാണ് യുജിസിയുടെ സര്‍ക്കുലറില്‍ പറയുന്നത്.
ഈ മാസം 1 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദ വിരുദ്ധദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട്1 യുജിസിക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും മറ്റ് പ്രധാന ഓഫീസുകളിലേക്കും കത്ത് അയച്ചത്.
മെയ് 21 ന് രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും സെമിനാറുകള്‍ സംഘടിപ്പിക്കാനുമുള്ള നിര്‍ദ്ദേശങ്ങളാണ് യുജിസി നല്‍കിയിരിക്കുന്നത്.
Discussion about this post