പെരിയ ഇരട്ട കൊലപാതക കേസില്‍ അന്വേഷണസംഘം കേസ്ഡയറി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. മൂന്ന് സി പി എം അംഗങ്ങളായ പ്രതികളുടെ ജാമ്യഹര്‍ജിയും ഹൈകോടതി ഇന്നു പരിഗണിക്കും. 2, 9, 10 പ്രതികളുടെ ജാമ്യഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ഇന്നലെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രാഷ്ട്രീയക്കാരുള്‍പ്പെട്ട കൊലപാതകം എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തിവിരോധമാണെന്നും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. കൊലപാതകം നടന്ന് 90ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സിപിഎം ഏരിയാ സെക്രട്ടറിയുള്‍പ്പെടെ 14 പേരാണ് കേസില്‍ പ്രതികള്‍. ലോക്കല്‍ കമ്മറ്റി അംഗമായ പീതാംബരന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിയയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post