കേരളത്തിൽ കള്ളവോട്ട് ആദ്യമായിട്ടല്ലെന്നും, മുൻപേ തന്നെ കള്ളവോട്ടിന്റെ പാരമ്പര്യമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
കള്ളവോട്ട് ഒന്ന് മാത്രം ആണെങ്കിലും അത് തെറ്റ് തന്നെയാണെന്ന് രണ്ട് കള്ളവോട്ട് ചെയ്താലെ റീപോളിങ് നടത്താവൂ എന്നതല്ല രീതി .
ഒരു കള്ളവോട്ട് നടന്നതിന്റെ പേരില്‍ റീപോളിങ് നടത്തുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു.
23-ന് രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തുറക്കും. 8.30 ഓടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും അതിന് ശേഷം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണും ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണി തീരും. അതേ സമയം വിവിപാറ്റുകളിലെ വോട്ടുകള്‍ എണ്ണി തീരണമെങ്കില്‍ മണിക്കൂറുകളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post