ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ വിജയം സുനിശ്ചിതമെന്ന് കുമ്മനം രാജശേഖരന്‍.വിജയിക്കാനുള്ള ഘടകമുള്ളതിനാല്‍ ടെന്‍ഷനില്ലെന്നും കുമ്മനം പറഞ്ഞു.
മാത്രമല്ല,ജയിച്ചാലും തോറ്റാലും ശബരിമല വിഷയത്തിലുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കുമ്മനം വ്യക്തമാക്കി.
അതേസമയം നാളെ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും.
ഒമ്പതു മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് കരുതുന്നത്.
വിജയിയെ ഉച്ചയോടെ അറിയാനാവുമെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നേരം ആറുമണിക്കേ ഉണ്ടാകൂ. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചുബൂത്തുകളിലെവീതം വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനാലാണ് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നത്. ഇ.വി.എമ്മുകളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടാകും വിവി പാറ്റുകള്‍ എണ്ണുക എന്നാണ് സൂചന. ഫലപ്രഖ്യാപനത്തിന് സാധാരണ നാലുമുതല്‍ ആറുമണിക്കൂറാണ് വേണ്ടിവന്നിരുന്നത്. എന്നാല്‍, വിവി പാറ്റുകള്‍ എണ്ണുന്നതോടെ പത്തുമണിക്കൂര്‍വരെ വേണ്ടിവരും.
Discussion about this post