‘ബാൻ ഇവിഎം, ബ്രിങ് ബാക്ക് ബാലറ്റ്’ ക്യാംപയിനുമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഫെയ്സ്ബുക്ക് പേജിൽ സൈബർ പോരാളികൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തവർക്കു നന്ദിപറഞ്ഞുകൊണ്ടുള്ള പോസ്റ്റിനു കീഴെയാണ് ഏറ്റവും കൂടുതൽ കമന്റുകൾ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപേക്ഷിക്കണമെന്നും ബാലറ്റിലേക്കു തിരിച്ചുപോകണമെന്നും ആവശ്യപ്പെടുന്ന കമന്റുകൾ ആവർത്തിച്ച് പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും ബൂത്ത് പിടിത്തം പോലുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ അവസാനിപ്പിക്കാൻ സാധിച്ചത് ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടെടുപ്പിൽ നിന്നു മാറിയതോടെയാണെന്നും വിശദീകരിച്ചുകൊണ്ടുള്ള മറുപടി തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുണ്ടെങ്കിലും അതിനു മറുപടിയായും വിമർശനങ്ങൾ തുടരുകയാണ്.
കമ്മിഷന്റെ വെബ്സൈറ്റിൽ കമന്റിടാനുള്ള നിർദേശവും പോസ്റ്റിന്റെ ലിങ്കും സിപിഎം സൈബർ ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുന്നുണ്ട്.
Discussion about this post