ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ എ.എം ആരിഫിനെ വിജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവര്‍ ആണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍. ‘ ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളര്‍ത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നിട്ടും ഈഴവരെ വേണ്ടവിധത്തില്‍ പരിഗണിച്ചിട്ടില്ല എന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. ശബരിമല വിധി ധിറുതി പിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ലെന്നും ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ച് വെള്ളാപ്പള്ളി പറഞ്ഞു.
താന്‍ ആരിഫിനെ ജയിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തന്നെ ആക്രമിച്ച കോണ്‍ഗ്രെസിനെതിരെയുള്ള പ്രതികാരമാണ് ഇത്. ‘ തുഷാറിന്റെ സ്ഥാനാര്‍ഥിത്വം തടയാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. തന്നെ ആക്രമിച്ച കോണ്‍ഗ്രസിനെതിരെ പ്രതികാരം ചെയ്തു. കിട്ടിയ സുവര്‍ണാവസരം പാഴാക്കിയില്ല’ വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധി സര്‍ക്കാര്‍ ധൃതി പിടിച്ച് നടപ്പായിയെന്ന വിമര്‍ശനവും വെള്ളാപ്പള്ളി പിണറായി സര്‍ക്കാരിനെതിരെ നടത്തി.
Discussion about this post