ആന്ധ്രയിലെ വിജയത്തിന് പിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷൻ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നേടിയെടുക്കുകയാണ് ഇനി ജഗന്‍ മോഹന്‍റെ ലക്ഷ്യം.
എന്നാല്‍ വൻ വിജയം നേടി കേന്ദ്രത്തിലെത്തിയ എൻഡിഎ മുന്നണിക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ ഇനി ആവശ്യമില്ല.അതുകൊണ്ട് തന്നെ ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി വേണമെന്ന ജഗന്‍ മോഹന്‍റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ എന്‍ഡിഎ വഴങ്ങാന്‍ സാധ്യതയില്ല.
എന്നാല്‍ പ്രത്യേക പദവിക്കായുള്ള ആവശ്യം തുടരുമെന്നും മോദിയുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുമെന്നും ജഗന്‍ പറഞ്ഞു.
Discussion about this post