പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ സി.പി.എമ്മിന് ആശ്വസിക്കുവാൻ വകയൊന്നുമില്ലെങ്കിലും മുഖ്യശത്രുവായ തൃണമൂൽ കോൺഗ്രസിനേറ്റ അപ്രതീക്ഷിതമായ തോൽവിയിൽ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് പാർട്ടി . തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ആക്രമിച്ച് കൈയടക്കി വെച്ചിരുന്ന സിപിഎം ഓഫിസുകള്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങി. കൂച്ച് ബിഹാര്‍ മുതല്‍ പശ്ചിമ മേദിനിപ്പൂര്‍ വരെയുള്ള ഇരുനൂറോളം പാര്‍ട്ടി ഓഫീസുകളാണ് ശനിയാഴ്ച മാത്രം തിരിച്ചുപിടിച്ചത്. എട്ടുവര്‍ഷത്തിലധികമായി തൃണമൂലുകാര്‍ കൈയടക്കിവെച്ച് മറ്റു ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിരുന്ന ഓഫീസുകളാണ് തിരിച്ചുപിടിച്ചത്.അതേ പോലെ തൃണമൂലിനെ ഭയന്ന് അടച്ചിട്ട ഒഫീസുകളും തുറന്നു.
ബംഗാളിലെ പുരുളിയയിൽ 2016ലാണ് തൃണമൂൽ അക്രമങ്ങളെ ഭയന്ന് പാർട്ടി ഓഫീസുകൾ സി.പി.എം അടച്ചിട്ടത്. ഇതിൽ പല ഓഫീസുകൾ തൃണമൂൽ പ്രവർത്തകർ പിടിച്ചെടുത്ത് സ്വന്തം ഓഫീസായി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർത്ഥിയായ മൃഗംകാ മഹാതോ ബി.ജെ.പി സ്ഥാനാർത്ഥിയായ ജ്യോതിർമയ് സിംഗിനോട് രണ്ട് ലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെട്ടതോടെയാണ് പ്രദേശത്ത് തൃണമൂലിന്റെ ശക്തി ക്ഷയിച്ചത്. ഇത് അവസരമാക്കി സി.പി.എം ഉപയോഗിക്കുകയായിരുന്നു
ബോര്‍ഡുകള്‍ മായ്ച് സിപിഎം ഓഫീസുകള്‍ എന്നെഴുതിയും പാര്‍ട്ടി പതാകകള്‍ സ്ഥാപിച്ചുമാണ് പ്രവര്‍ത്തകര്‍ ഓഫീസുകള്‍ തിരിച്ചുപിടിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞടുപ്പില്‍ തൃണമൂലിനേറ്റ രാഷ്ട്രീയമായ തിരിച്ചടി അവരുടെ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തിയിരിക്കുകയാണ്.
Discussion about this post