ലോകസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് വിട്ട അല്‍പേഷ് താക്കൂര്‍ എം.എല്‍.എ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ബിജെപിയില്‍ ചേര്‍ന്നേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെ അല്‍പേഷ് താക്കൂര്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ഭായ് പട്ടേലുമായി കൂടിക്കാഴ്ച നടത്തി. തന്റെ തന്നെ സംഘടനയായ ഗുജറാത്ത് ക്ഷത്രിയ താക്കൂര്‍ സേനയുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് അല്‍പേഷ് കോണ്‍ഗ്രസ് വിട്ടിറങ്ങിയത്.
2017 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്താണ് അല്‍പേഷ് താക്കൂര്‍ കോണ്ഗ്രെസ്സിലെത്തിയത്. തുടര്‍ന്ന് രാധന്‍പൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ഗുജറാത്ത് നിയമസഭയിലെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി തെറ്റുകയായിരുന്നു. പത്താന് ലോകസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള താത്പര്യം അല്‍പേഷ് കോണ്‍ഗ്രസിനെ അറിയിച്ചെങ്കിലും ടിക്കറ്റ് നല്കാന് കോണ്‍ഗ്രസ് തയ്യാറായില്ലായിരുന്നു.
ബിജെപിയിലേക്ക് അല്‍പേഷ് താക്കൂര്‍ വരുന്നതിനേക്കുറിച്ചുള്ള ചോദ്യത്തിന് ബിജെപിയുടെ ആശയങ്ങളോട് താത്പര്യമുള്ള ആര്‍ക്ക് വേണമെങ്കിലും പാര്‍ട്ടിയിലേക്ക് വരാം എന്നായിരുന്നു നിതിന്‍ഭായ് പട്ടേലിന്റെ മറുപടി.
Discussion about this post