ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ സൈനിക കേന്ദ്രത്തിന് സമീപം സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ രണ്ട് പേര്‍ കസ്റ്റഡിയില്‍.രത്നുചാകലിലെ സൈനിക കേന്ദ്രത്തിന് സമീപത്ത് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരാണ് പിടിയിലായിരിക്കുന്നത് .
കത്വ സ്വദേശിയായ മുഷ്താഖ് അഹമ്മദ് , രജൗരി സ്വദേശിയായ നസീം അക്തര്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവര്‍ക്ക് ഏതേലും തരത്തില്‍ ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് മനസിലാക്കുന്നതിനായി വിശദമായി ചോദ്യം ചെയ്യുകയാണ് എന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post