ഒരു എം.എല്‍.എയടക്കം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നാല് നേതാക്കള്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. ലബ്പുര്‍ എം.എല്‍.എ മുനീറുല്‍ ഇസ്ലാമിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ ബിജെപിയിലേക്ക് ചേര്‍ന്നത്.ലബ്പുരിലെ തൃണമൂലിന്റെ യുവജനനേതാവ് ഗദാദര് ഹസ്ര, മുഹമ്മദ് ആസിഫ് ഇഖ്ബാല്‍ , നിയമ്ദാസ് എന്നിവരാണ് മറ്റുനേതാക്കള്‍.
ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മുകള്റോയി , ബംഗാളിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രടറി കൈലാസ് വിജയ്വര്ഗിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ ബിജെപി പ്രവേശം.
കഴിഞ്ഞ ദിവസം 2 തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരും ഒരു സി.പി.എം. എം.എല്‍.എ.യും മൂന്ന് നഗരസഭകളിലെ 63 കൗണ്‍സിലര്‍മാരും ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു.
Discussion about this post