പശ്ചിമ ബംഗാളിലെ മമതാബാനര്‍ജി സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം തികയ്ക്കില്ലെന്ന് ബിജെപി. ആറുമാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കാം എന്നും ബിജെപി ദേശീയ സെക്രടറി രാഹുല്‍ സിന്‍ഹ അഭിപ്രായപ്പെട്ടു.
നിലവില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് 2021 വരെ അധികാരത്തില്‍ തുടരാന്‍ സാധിക്കും . എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയില്ല. നിരവധിപേര്‍ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അസംതൃപ്തരാണ്. പോലീസിനേയും സിഐഡിയേയും ഉപയോഗിച്ചാണ് മമത അധികാരത്തില്‍ തുടരുന്നത്.
Rahul Sinha, BJP National Secretary: I think Vidhan Sabha elections will be held within 6 months to 1 year in West Bengal. The current govt will not be able to continue till 2021. There is lot of dissatisfaction in TMC. The TMC govt is being run by police and CID pressure. pic.twitter.com/bVjNkLQ5I3
— ANI (@ANI) May 29, 2019
നിലവിലെ സാഹചര്യം കണക്കാക്കിയാല്‍ ആറുമാസത്തിനും ഒരു വര്‍ഷത്തിനുമിടയില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്നും , വിധാന്‍സഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നും രാഹുല്‍സിന്‍ഹ വ്യക്തമാക്കുന്നു.
Discussion about this post