മുംബൈ: മദ്രസകള്‍ വിദ്യാലയങ്ങളെല്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മദ്രസകള്‍ക്ക് സ്ക്കൂള് പദവി നല്‍കാനാവില്ല. മദ്രസകളില്‍ കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ വിദ്യാര്‍ത്ഥികളെ മറ്റ് സ്ക്കൂളുകളിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും മഹാരാഷ്ട്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ദിലീപ് കാബ്ലെ വ്യക്തമാക്കി. മദ്രസകളെ സ്ക്കൂളുകളായി കരുതാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ മദ്രസകള്‍ക്ക് ഇപ്പോള്‍ നല്കുന്ന സര്‍ക്കാര്‍ ധനസഹായം ഇല്ലാതാകും
നേരത്തെ 10കോടി രൂപയുടെ സഹായം മുന്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. മദ്രസകളില്‍ പോകുന്ന പല കുട്ടികളും മറ്റ് സ്ക്കൂളുകളില്‍ പോകുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഔപചാരിക വിദ്യാഭ്യാസം ഒരുക്കണമെന്ന നിലപാടാണ് മഹാരാഷ്ട്ര സര്‍ക്കാരിനുള്ളത്.
മദ്രസകള്‍ക്ക് നല്കുന്ന സഹായം ഇല്ലാതാവുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുകള്‍ക്ക് വഴിയൊരുക്കും.
Discussion about this post