പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഒരു മാസത്തേക്ക് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ വക്താക്കള്‍ പങ്കെടുക്കില്ല എന്ന് കോണ്‍ഗ്രസ് തീരുമാനം . കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍ ചാര്‍ജ് ചാര്‍ജ് രണ്‍ദീപ് സിങ് സര്‍ജെവാല ട്വിറ്ററിലൂടെയാണ് ഇത് വ്യക്തമാക്കിയത്.
‘ ടെലിവിഷന്‍ ചര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് വക്താക്കളെ ഒരു മാസത്തേക്ക് അയക്കില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. എല്ലാ മാധ്യമ ചാനലുകളും എഡിറ്റര്‍മാരും ദയവ് ചെയ്ത് കോണ്‍ഗ്രസ് പ്രതിനിധികളെ നിങ്ങളുടെ ഷോയില്‍ കൊണ്ട് വരരുത് ‘ രണ്‍ദീപ് സിങ് കുറിച്ചു.
.@INCIndia has decided to not send spokespersons on television debates for a month.
All media channels/editors are requested to not place Congress representatives on their shows.
— Randeep Singh Surjewala (@rssurjewala) May 30, 2019
പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവക്കുമെന്ന പ്രഖ്യാപനത്തോടെ കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്.
Discussion about this post