കാശ്മീര്‍ താഴ്വരയില് ഐസിസിന്റെ മേല്‍ക്കൈ കൂടിവരുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാസേനകളും മരു രഹസ്യാന്വേഷണ ഏജന്‍സികളും ജാഗരൂഗരായി അവസ്ഥ നിരീക്ഷിയ്ക്കുകയാണെന്ന് ഉയര്‍ന്ന സൈനികോസ്യോഗസ്ഥര് വെളിപ്പെടുത്തി. ഐസിസിന്റെ പതാകയും പ്രചരണ പുസ്തകങ്ങളും ലഘുലേഖകളും ഉള്‍പ്പെടെ താഴ്വരയില് പലയിടത്തുനിന്നുള്ള തിരച്ചിലിലും കണ്ടെത്തുന്നുണ്ട്.
നിലവില്‍ താഴ്വരയിലെ മറ്റു ഭീകരവാദഗ്രൂപ്പുകളും ഐസിസുമായി നല്ലബന്ധത്തിലല്ലാത്തത് വ്യാപകമായി ഐസിസ് റിക്രൂട്ട്മെന്റ് നടക്കുന്നതിനു തടസ്സമാകുന്നുണ്ട്. പക്ഷേ വ്യത്യാസങ്ങളെല്ലാം തൊലിപ്പുറത്ത് മാത്രമാണെന്നും ആത്യന്തികമായി ഒരേ ആശയങ്ങളാണ് ഇവര്ക്കെല്ലാമെന്നതുകൊണ്ട് ഏത് നിമിഷവും ഇന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന ഒരു വലിയ ആഭ്യന്തരഭീഷണിയാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്നുമാണ് സുരക്ഷാ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്.
അതേ സമയം ഐസിസ് സാന്നിദ്ധ്യത്തെപ്പറ്റിയും അവരുടെ വ്യാപകമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയും കാശ്മീരിനേക്കാള്‍ പേടിയ്ക്കേണ്ടത് തെക്കന്‍ സംസ്ഥാനങ്ങളായ കേരളവും തമിഴ്നാടുമാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ളവര്‍ ശ്രീലങ്കയില്‍ നടന്ന ഐസിസ് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് മാത്രമല്ല
കേരളത്തിന്റെ തീരപ്രദേശങ്ങളിലേക്ക് ശ്രീലങ്കയില്‍ നിന്ന് ഐസിസ് നീക്കമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തുവന്നിരുന്നു..
കേരളത്തിലേക്കോ ലക്ഷദ്വീപുകളിലേക്കോ ആണ് ശ്രീലങ്കയില്‍ നിന്ന് പതിനഞ്ചോളം പേര് ബോട്ടില്‍ പുറപ്പെട്ടിട്ടുള്ളതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. കേരളത്തിന്റെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായി ഭീകരവാദ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
കാശ്മീരിനേക്കാള്‍ പേടിക്കേണ്ട അവസ്ഥയിലേക്ക് കേരളവും തമിഴ്നാടും എത്തിയിരിയ്ക്കുന്ന അവസ്ഥയായിട്ടും സംസ്ഥാന ഭരണകൂടവും പോലീസ് അധികാരികളും ഗൌരവകരമായി ഈ അവസ്ഥ കണക്കിലെടുത്തിട്ടേയില്ല. കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ സംസ്ഥാന പോലീസിനു കൈമാറുകയല്ലാതെ ഒന്നും ചെയ്യാനാകാത്ത സാഹചര്യമാണുള്ളത്.
അതേസമയം ശ്രീലങ്കയില്‍ നിന്ന് വരുന്ന ഐസിസ് ഭീകരവാദികള്‍ നേവിയുടേയും കോസ്റ്റ്ഗാര്‍ഡിന്റേയും ശക്തമായ പ്രതിരോധസംവിധാനങ്ങളെ ഭേദിച്ച് ഇന്ത്യന്‍ തീരത്തെങ്ങുമെത്താനാവില്ലെന്നും നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റേയും കപ്പലുകളും ഹെലികോപ്ടറുകളും സദാ ജാഗരൂഗമായി നിരീക്ഷണത്തിലാണെന്നും നാവികസേനാവൃത്തങ്ങള്‍ പറഞ്ഞു.
Discussion about this post